കോന്നിയില്‍ ഓടയില്‍ വീണ് വയോധികനും പ്രായമായ അമ്മയ്ക്കും ഗുരുതര പരിക്ക്

കോന്നിയില്‍ ഓടയില്‍ വീണ് വയോധികനും പ്രായമായ അമ്മയ്ക്കും ഗുരുതര പരിക്ക് . കെ എസ് ഡി പി കരാര്‍ കമ്പനിയ്ക്ക് എതിരെ കോന്നി പോലീസ് സ്വമേധയ കേസ് എടുക്കുക

konni vartha.com : പുനലൂര്‍ -മൂവാറ്റുപുഴ റോഡുമായി ബന്ധപ്പെട്ടു ജനങ്ങള്‍ ക്ലേശംഅനുഭവിക്കുന്നു . കരാര്‍ കമ്പനി തങ്ങള്‍ക്ക് ഇഷ്ടം ഉള്ളത് പോലെ റോഡ്‌ നിര്‍മ്മാണം . കോന്നിയില്‍ നാഥന്‍ ഇല്ലാ കളരി . ആരാണ് ഈ കെ എസ് ഡി പി .ഉടമ ഉണ്ടോ . ആരാണ് നിങ്ങള്‍ സര്‍ക്കാര്‍ കൈമലര്‍ത്തി . ജനകീയ പ്രക്ഷോഭം ആളി പടരും .അപ്പോള്‍ ഞാന്‍ ആണ് മുതലാളി എന്ന് പറഞ്ഞു വരരുത് .

കോന്നിയില്‍ ഒരു നാഥനും ഇല്ല . പഞ്ചായത്ത് , ബ്ലോക്ക് , ജില്ലാ പഞ്ചായത്ത് , എം എല്‍ എ ,എം പി ഒരുത്തനും ഇല്ല . എല്ലാം കലങ്ങി കിടക്കുന്നു . റോഡു പണിയില്‍ വന്‍ അഴിമതി , ഓടയില്‍ വീണു ജനം ആശുപത്രിയില്‍ . തിരക്കാന്‍ ആളില്ല . രക്തം വാര്‍ന്നു മരിക്കുമ്പോള്‍ ഒരുത്തനും വരരുത് . ദയവായി ശ്രദ്ധിക്കൂ മാളോകരെ
കോന്നി തെങ്ങും മൂട്ടില്‍ ബഷീര്‍ ഇന്നലെ വീണു .ഇന്ന് ഒരു അമ്മ നാളെ നിങ്ങളില്‍ ഒരാള്‍ മരണം സംഭവിച്ചാല്‍ ആരാണ് ഉത്തരവാദികള്‍ അത് പറയൂ . കെ എസ് ടി പി ആണോ എം എല്‍ എ ആണോ സര്‍ക്കാര്‍ ആണോ .കോന്നിയില്‍ സ്ഥിതി രൂക്ഷം

error: Content is protected !!