M2M സേവന ദാതാവിനുള്ള ആദ്യത്തെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

konnivartha.com : ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കേരളത്തിലെ ആദ്യത്തെ M2M സേവന ദാതാവിനുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് M/s Tracksync Technologies Private Ltd-ന് 29.04.22-ന് വിതരണം ചെയ്തു. M2M സേവനം മുഖേന GPS ട്രാക്കിംഗ് ഉപകരണങ്ങൾ ലഭ്യമാക്കുക എന്നതാണു ഈ കമ്പനി ലക്ഷ്യമിടുന്നത്.

സമൂഹത്തിനും വ്യവസായത്തിനും ഉപഭോക്താക്കൾക്കും വളരെയധികം പ്രയോജനകരമായ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ലോകമെമ്പാടുമുള്ള അതിവേഗം വളർന്നുവരുന്ന സാങ്കേതികവിദ്യകളിലൊന്നായി M2M  തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇത് കണക്കിലെടുത്ത്, M2M സേവനങ്ങൾക്കായി M2M സേവന ദാതാക്കളുടെയും (M2MSP) WPAN/WLAN കണക്റ്റിവിറ്റി പ്രൊവൈഡർമാരുടെയും രജിസ്ട്രേഷനായി 08.02.2022-ന് ഇന്ത്യാ ഗവൺമെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

സിം/ലാൻ അടിസ്ഥാനമാക്കി M2M സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന/നൽകുന്ന ഓർഗനൈസേഷനുകൾ M2MSP ആയി രജിസ്റ്റർ ചെയ്യണം. M2M കണക്റ്റിവിറ്റി WPAN/WLAN സാങ്കേതിക വിദ്യകളിലൂടെ അൺലൈസൻസ്ഡ് സ്പെക്ട്രത്തിൽ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ WPAN/WLAN കണക്റ്റിവിറ്റി പ്രൊവൈഡർമാരായി രജിസ്റ്റർ ചെയ്യണം.

ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, രജിസ്ട്രേഷനുള്ള നടപടിക്രമങ്ങൾ വളരെ ലളിതമാക്കിയിരിക്കുന്നു. പ്രക്രിയ പൂർണ്ണമായും ഓൺലൈനിലാണ്. അപേക്ഷകർ സരൾ സഞ്ചാർ പോർട്ടലിൽ (https://saralsanchar.gov.in/) ആവശ്യമായ  രേഖകളും, വിശദാംശങ്ങളും, അപേക്ഷാ പ്രോസസ്സിംഗ് ഫീസായ 5000 രൂപയും നൽകേണ്ടതാണ്. TSP-കളുമായുള്ള കണക്റ്റിവിറ്റി, KYC, ട്രെയ്സിബിലിറ്റി, സേവന ദാതാക്കൾക്കുള്ള എൻക്രിപ്ഷൻ തുടങ്ങിയ ആശങ്കകൾ പരിഹരിക്കാൻ ഈ രജിസ്ട്രേഷൻ സഹായിക്കും.

 

First registration certificate for M2M Service Provider issued by DoT, Kerala LSA

 

DoT, Kerala LSA issued the first M2M Service Provider registration certificate in Kerala LSA to M/s Tracksync Technologies Private Ltd. on 29.04.22. The company is engaged in providing GPS tracking devices which work on M2M services.
M2M/ Internet of Things (IoT) has been identified as one of the fastest emerging technologies across the globe, providing enormous beneficial opportunities for society, industry and consumers. Keeping this in view, Government of India has issued guidelines for registration of M2M Service Providers (M2MSP) & WPAN/WLAN Connectivity Providers for M2M Services on 08.02.2022.
Organizations which are offering/providing the M2M services based on SIM/LAN shall register as M2MSP and entities which use WPAN/WLAN technologies for providing M2M connectivity, operating in unlicensed spectrum shall register as WPAN/WLAN Connectivity Providers.
In line with the Commitment of the Government towards ease of doing business, the process for registration has been made extremely simple. It is completely online. Applicant has to apply on Saral Sanchar portal (https://saralsanchar.gov.in/) with  minimal documentation/details and an application processing fee of Rs. 5000. This registration shall help in addressing concerns like connectivity with TSPs, KYC, traceability and encryption for service providers.
error: Content is protected !!