മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കൗണ്‍സിലര്‍ നിയമനം

Spread the love

 

konnivartha.com : കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീ-മെട്രിക് ഹോസ്റ്റലുകളിലും കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്.

എം.എ. സൈക്കോളജി/ എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിങ് പരിശീലനം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം- 2022 ജനുവരി ഒന്നിന് 25-45 മധ്യേ.പ്രതിമാസം 18,000 രൂപ ഹോണറേറിയം ലഭിക്കും. യാത്രപ്പടി പരമാവധി 2000 രൂപ.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം മെയ് 10നകം പുനലൂര്‍ മിനി സിവില്‍ സറ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നല്‍കണം. ph: 9496070335.

error: Content is protected !!