പാക് നാഷണല്‍ അസംബ്ലി പിരിച്ചുവിട്ടു, 90 ദിവസത്തിനകം തിരഞ്ഞെടുപ്പ്

Spread the love

 

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശുപാര്‍ശയ്ക്കു പിന്നാലെ പ്രസിഡന്റ് ആരിഫ് അല്‍വി പാകിസ്താന്റെ നാഷണല്‍ അസംബ്ലി പിരിച്ചുവിട്ടു. 90 ദിവസത്തിനുള്ളില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പു നടക്കുമെന്ന് കാവല്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താന്റെ ക്യാബിനറ്റ് പിരിച്ചുവിട്ടെന്നും ഇമ്രാന്‍ ഖാന്‍ കാവല്‍പ്രധാനമന്ത്രിയായി തുടരുമെന്നും പാകിസ്താന്‍ മുന്‍മന്ത്രി ഫവാദ് ചൗധരി അറിയിച്ചു.

ജനങ്ങളോട് തിരഞ്ഞെടുപ്പിന് തയ്യാറായിക്കോളൂവെന്ന് ഇമ്രാന്‍ ഖാന്‍.ഡെപ്യൂട്ടി സ്പീക്കറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം.

 

Related posts