തണ്ണിതോട്ടില്‍ കടന്നല്‍ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരണപ്പെട്ടു : നാല് പേര്‍ക്ക് പരിക്ക്

Spread the love

 

KONNIVARTHA.COM :പ്ലാന്റേഷൻ കോര്‍പ്പറേഷന്‍  തണ്ണിതോട്  മേടപ്പാറ റബര്‍ എസ്റ്റേറ്റില്‍ കാട്ടു കടന്നല്‍ ആക്രമണം . റബര്‍ ടാപ്പിംഗ് തൊഴിലാളി മരണപ്പെട്ടു   . നാല് പേര്‍ക്ക് പരിക്ക് ഉണ്ട് .

 

തണ്ണിതോട്  നിവാസി അഭിലാഷ് ( 38 )ആണ് മരണപെട്ടത്‌ . അഭിലാഷ് ജോലിയ്ക്ക് കയറിയിട്ട്  രണ്ടാഴ്ച തികയുന്നതെ ഉള്ളൂ .മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍  സൂക്ഷിച്ചിരിക്കുന്നു . പരിക്കേറ്റവര്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.  രാവിലെ പതിന്നൊന്നു മണിയോടെ ആണ്  സംഭവം

 ചിത്രം :    അഭിലാഷ് ( 38 )

error: Content is protected !!