സിപിഎം പ്രവർത്തകന് വെട്ടേറ്റു; രണ്ട് പേർ അറസ്റ്റിൽ

Spread the love

 

ആലപ്പുഴ കലവൂരിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു. വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടി.സി.സന്തോഷിനാണ് വെട്ടേറ്റത്.കഴിഞ്ഞ ദിവസം പ്രദേശത്ത് വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. പ്രശ്ന പരിഹാരം കാണുന്നതിനിടെയാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും പരുക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ ബിഎംഎസ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. സന്തോഷിനേറ്റ പരുക്ക് സാരമുള്ളതല്ല. സംഭവത്തിൽ ബിഎംഎസ് പ്രവർത്തകരായ കുരുവി സുരേഷ്, ഷണ്മുഖൻ എന്നിവരെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

error: Content is protected !!