കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സയ്ക്ക് നടപടി

കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്ക്
ചികിത്സയ്ക്ക് നടപടി സ്വീകരിക്കും: ജില്ലാ കളക്ടര്‍

KONNIVARTHA.COM ; കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സാ സൗകര്യത്തിനുള്ള  നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.   കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ സൗകര്യം  ഒരുക്കുന്നതിന് മുന്നോടിയായി ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.

 

രണ്ട് ദിവസത്തിനുള്ളില്‍ ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പടി പടിയായി മുന്നേറുമ്പോള്‍ പത്തനംതിട്ട ജില്ലക്ക് മുതല്‍ക്കൂട്ടാകുന്ന ആതുരസേവന കേന്ദ്രമായി ഇതു മാറുമെന്നും കളക്ടര്‍ പറഞ്ഞു.

 

ഡോക്ടര്‍മാര്‍, നഴ്‌സിംഗ് സ്റ്റാഫുകള്‍ എന്നിവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്. എന്‍എച്ച്എം ഡിപിഎം ഡോ. ശ്രീകുമാര്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്‍ എന്നിവരും കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

error: Content is protected !!