പത്മ പുരസ്കാരം; നാല് മലയാളികൾക്ക് പത്മശ്രീ

 

പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 128 പേരുടെ പട്ടികയിൽ നാല് മലയാളികൾക്ക് പത്മശ്രീ ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മണ്ണുത്തി സ്വദേശിയായ ഡോ ശോശാമ്മ ഐപ്പ് എന്നിവർ പത്മശ്രീ നേടി. സാമൂഹ്യപ്രവർത്തനത്തിന് കെവി റാബിയയും കായിക രംഗത്തെ സംഭാവനകൾക്ക് ചുണ്ടയിൽ ശങ്കരനാരായണൻ മേനോനും പുരസ്കാരങ്ങൾ കിട്ടി.ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചു. മരണാനന്തര ബഹുമതിയായാണ് ബിപിൻ റാവത്തിനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങിനും യുപിയിൽ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രഭ ആത്രേയാണ് പത്മവിഭൂഷൺ ലഭിച്ച മറ്റൊരാൾ.ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനും മുതിർന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയും അടക്കം 17 പേർക്ക് പത്മഭൂഷൺ പുരസ്കാരങ്ങളുണ്ട്. പത്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചത്. നജ്മ അക്തർ, സോനു നിഗം എന്നിവർക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.

പത്മ പുരസ്കാരം നിരസിച്ച് പശ്ചിമബം​ഗാൾ മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. പത്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററിൽ പങ്കുവച്ചുമലയാളി ജവാന്‍ നായിബ് സുബേദാര്‍ എം. ശ്രീജിത്തിന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ പാകിസ്താന്‍ അതിര്‍ത്തിക്കുസമീപം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ധീര സൈനികന്‍ ശ്രീജിത്ത് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലില് ആറ് തീവ്രവാദികളെ ശ്രീജിത്ത് ഉള്‍പ്പെടുന്ന സംഘം വധിച്ചിരുന്നു.ദുഖത്തിനിടയിലും അഭിമാനവും സന്തോഷവും നല്‍കുന്നതാണ് പുരസ്‌കാരമെന്ന് ശ്രീജിത്തിന്റെ കുടുംബം പ്രതികരിച്ചു. ശ്രീജിത്തിന് വേണ്ടി കോഴിക്കോട് പൂക്കാടെ വീട്ടുവളപ്പില്‍ കുടുംബം നിര്‍മിച്ച സ്മൃതിമണ്ഡപം നാടിന് സമര്‍പ്പിക്കും

 

രാജ്യത്തെ പരമോന്നത സിവിലിയൻ അവാർഡുകളിലൊന്നായ പത്മ പുരസ്‌കാരങ്ങൾ, പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നൽകപ്പെടുന്നു. കല, സാമൂഹിക പ്രവർത്തനം, പൊതുകാര്യങ്ങൾ, ശാസ്ത്രം, എഞ്ചിനീയറിംഗ്, വ്യാപാരം, വ്യവസായം, വൈദ്യശാസ്ത്രം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ/ പ്രവർത്തന മേഖലകളിലാണ് അവാർഡുകൾ നൽകുന്നത്.  അസാധാരണവും വിശിഷ്ടവുമായ സേവനത്തിന് ‘പത്മവിഭൂഷൺ’ പുരസ്‌കാരം നൽകുന്നു.  ഉന്നതമായ സ്തുത്യർഹ സേവനത്തിന് ‘പത്മഭൂഷണും, ഏത് മേഖലയിലെയും വിശിഷ്ട സേവനത്തിന് ‘പത്മശ്രീ’യും നൽകുന്നു.  എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്.

സാധാരണയായി എല്ലാ വർഷവും മാർച്ച്/ഏപ്രിൽ മാസങ്ങളിൽ രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങുകളിൽ  രാഷ്ട്രപതിയാണ് ഈ അവാർഡുകൾ നൽകുന്നത്. ഈ വർഷം, ചുവടെയുള്ള ലിസ്റ്റ് പ്രകാരം 128 പത്മ അവാർഡുകൾ രാഷ്ട്രപതി അംഗീകരിച്ചു. പട്ടികയിൽ 4 പത്മവിഭൂഷൺ, 17 പത്മഭൂഷൺ, 107 പത്മശ്രീ അവാർഡുകൾ എന്നിവ ഉൾപ്പെടുന്നു. അവാർഡിന് അർഹരായവരിൽ 34 പേർ വനിതകളാണ്, വിദേശികൾ/എൻആർഐ/പിഐഒ/ഒസിഐ വിഭാഗത്തിൽ നിന്നുള്ള 10 പേരും മരണാനന്തര പുരസ്‌കാര ജേതാക്കളായ 13 പേരും പട്ടികയിൽ ഉൾപ്പെടുന്നു.

 

അഗ്നിശമന സേന, ഹോംഗാർഡ്, സിവിൽ ഡിഫൻസ് എന്നിവയിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് ധീരത, വിശിഷ്ട സേവനം, സ്തുത്യർഹ സേവനം എന്നിവയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകൾ എല്ലാവർഷത്തെയും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സമ്മാനിക്കാറുണ്ട്.

2022 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി 42 വ്യക്തികൾക്കാണ് അഗ്നിശമന സേവന മെഡലുകൾ ലഭിച്ചത്.

ഇതിൽ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അഗ്നി ശമന സേവന മെഡൽ ഒരു വ്യക്തിക്കും, ധീരതയ്ക്കുള്ള ഫയർ സർവീസ് മെഡൽ മറ്റ് രണ്ടുപേർക്കും തങ്ങളുടെ ധീരത, ശൗര്യം എന്നിവ പരിഗണിച്ച് നൽകി.

അതിവിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ ഒൻപതുപേർക്കും, സ്തുത്യർഹ സേവനത്തിനുള്ള മെഡൽ 30 പേർക്കും, തങ്ങളുടെ മികച്ച സേവനങ്ങളെ അടിസ്ഥാനമാക്കി നൽകി.

കൂടാതെ 25 വ്യക്തികൾ/വോളണ്ടിയർമാർ എന്നിവർക്ക് ഹോംഗാർഡ് & സിവിൽ ഡിഫൻസ് മെഡലുകളും പ്രഖ്യാപിച്ചു. ഇതിൽ ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവർക്കായുള്ള രാഷ്ട്രപതിയുടെ മെഡലുകളിൽ രണ്ടു പേർക്ക് അതിവിശിഷ്ട സേവനത്തിനും, 33 പേർക്ക് സ്തുത്യർഹ സേവനത്തിനുമുള്ള മെഡലുകൾ ലഭിച്ചു.

കേരളത്തിൽ നിന്നും അതിവിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലുകൾ ലഭിച്ചത് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ശ്രീ വിനോദ് കുമാർ ടി., ശ്രീ സതേ കുമാർ എ. എന്നിവർക്കാണ്.

ശ്രീ അശോകൻ കെ. വി. (സ്റ്റേഷൻ ഓഫീസർ), ശ്രീ സനിലാൽ എസ്. (സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ), ശ്രീ രാമൻകുട്ടി പി. കെ. (ഫയർ & റെസ്ക്യൂ  ഓഫീസർ) എന്നിവർക്കാണ് കേരളത്തിൽ നിന്നും സ്ത്യുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലുകൾ ലഭിച്ചത്.

2022ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജയിൽ ഉദ്യോഗസ്ഥർക്കുള്ള കറക്ഷണൽ സേവന മെഡലുകൾ പ്രഖ്യാപിച്ചു

2022ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 5 ജയിൽ ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള കറക്‌ഷണൽ സേവന മെഡലുകളും, 37 ജയിൽ ഉദ്യോഗസ്ഥർക്ക് സ്തുത്യർഹ സേവനത്തിനുള്ള കറക്‌ഷണൽ സേവന മെഡലുകളും നൽകുന്നതിന് രാഷ്ട്രപതി അംഗീകാരം നൽകി.

കേരളത്തിൽ നിന്ന് മൂന്ന് പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള കറക്‌ഷണൽ സേവന മെഡലുകൾ ലഭിച്ചു. ജോയിന്റ് സൂപ്രണ്ട് ശ്രീ എൻ. രവീന്ദ്രൻ, ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീ സുരേഷ് എ.കെ., അസിസ്റ്റന്റ് സൂപ്രണ്ട് Gr.I. ശ്രീമതി മിനിമോൾ പി. എസ്. എന്നിവർക്കാണ് മെഡൽ ലഭിച്ചത്.

 

2022 റിപ്പബ്ലിക് ദിന ആഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ 939 പോലീസ് സേനാംഗങ്ങൾക്കാണ് തങ്ങളുടെ സേവനങ്ങൾ പരിഗണിച്ച് മെഡലുകൾ ലഭിച്ചത്.

ധീരതയ്ക്കുള്ള പോലീസ് മെഡലുകൾ (PMG) 189 പേർക്കും (ലിസ്റ്റ് 1), അതി വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ 88 പേർക്കും (ലിസ്റ്റ് 2), സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡലുകൾ 662 പേർക്കും (ലിസ്റ്റ് 3) ലഭിച്ചു. മെഡലുകൾ നേടിയ പൊലീസ് സേനാംഗങ്ങളുടെ സംസ്ഥാനങ്ങൾ/സേനകൾ എന്നിവ തിരിച്ചുള്ള വിവരങ്ങൾ ലിസ്റ്റ് 4 ലും നൽകുന്ന.

 ലിസ്റ്റ് 1  കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ലിസ്റ്റ്  2 കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ലിസ്റ്റ്  3 കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ലിസ്റ്റ് 4 കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
2022ലെ പത്മ അവാർഡുകൾ

 

പത്മവിഭൂഷൺ  (4)
ക്രമ നമ്പർ പേര് മേഖല സംസ്ഥാനം/ രാജ്യം
1 ശ്രീമതി പ്രഭാ ആത്രെ കല മഹാരാഷ്ട്ര
2 ശ്രീ രാധേശ്യാം ഖേംക (മരണാനന്തരം) സാഹിത്യവും വിദ്യാഭ്യാസവും ഉത്തർ പ്രദേശ്
3 ജനറൽ ബിപിൻ റാവത്ത് (മരണാനന്തരം) സിവിൽ സർവീസ് ഉത്തരാഖണ്ഡ്
4 ശ്രീ കല്യാണ് സിംഗ് (മരണാനന്തരം) പൊതുകാര്യങ്ങൾ ഉത്തർ പ്രദേശ്
പത്മഭൂഷൺ  (17)
5. ശ്രീ ഗുലാം നബി ആസാദ് പൊതുകാര്യങ്ങൾ  ജമ്മു കശ്മീർ
6. ശ്രീ വിക്ടർ ബാനർജി കല പശ്ചിമ ബംഗാൾ
7. മിസ്. ഗുർമീത് ബാവ കല പഞ്ചാബ്
(മരണാനന്തരം)
8. ശ്രീ ബുദ്ധദേവ് ഭട്ടാചാര്‍ജീ പൊതുകാര്യങ്ങൾ പശ്ചിമ ബംഗാൾ
9. ശ്രീ നടരാജൻ ചന്ദ്രശേഖരൻ വ്യാപാരവും വ്യവസായവും മഹാരാഷ്ട്ര
10. ശ്രീ കൃഷ്ണ എല്ലയും ശ്രീമതി. സുചിത്ര എല്ല* (ദ്വയം) വ്യാപാരവും വ്യവസായവും തെലങ്കാന
11. ശ്രീമതി മധുർ ജാഫ്രി മറ്റുള്ളവ – പാചകം അമേരിക്ക
12. ശ്രീ ദേവേന്ദ്ര ജജാരിയ കായികം രാജസ്ഥാൻ
13. ശ്രീ റാഷിദ് ഖാൻ കല ഉത്തർ പ്രദേശ്
14. രാജീവ് മെഹ്ൠഷി പൊതു സേവനം രാജസ്ഥാൻ
15. ശ്രീ സത്യ നാരായണ നാദെല്ല വ്യാപാരവും വ്യവസായവും അമേരിക്ക
16. ശ്രീ സുന്ദരരാജൻ പിച്ചൈ വ്യാപാരവും വ്യവസായവും അമേരിക്ക
17. ശ്രീ സൈറസ് പൂനവല്ല വ്യാപാരവും വ്യവസായവും മഹാരാഷ്ട്ര
18. ശ്രീ സഞ്ജയ രാജാറാം സയൻസ് ആൻഡ് എഞ്ചിനീയറിംഗ് മെക്സിക്കോ
(മരണാനന്തരം)
19. ശ്രീമതി പ്രതിഭ റേ സാഹിത്യവും വിദ്യാഭ്യാസവും ഒഡീഷ
20. സ്വാമി സച്ചിദാനന്ദൻ സാഹിത്യവും വിദ്യാഭ്യാസവും ഗുജറാത്ത്
21. ശ്രീ വസിഷ്ഠ ത്രിപാഠി സാഹിത്യവും വിദ്യാഭ്യാസവും ഉത്തർ പ്രദേശ്
പത്മശ്രീ  (107)
22. ശ്രീ പ്രഹ്ലാദ് റായ് അഗർവാല വ്യാപാരവും വ്യവസായവും പശ്ചിമ ബംഗാൾ
23. പ്രൊഫ. നജ്മ അഖ്തർ സാഹിത്യവും വിദ്യാഭ്യാസവും ഡൽഹി
24. ശ്രീ സുമിത് ആന്റിൽ കായികം ഹരിയാന
25. ശ്രീ ടി സെങ്ക ആവോ സാഹിത്യവും വിദ്യാഭ്യാസവും നാഗാലാൻഡ്
26. മിസ്. കമാലിനി അസ്താന, മിസ്. നളിനി അസ്താന* (ദ്വയം) കല ഉത്തർ പ്രദേശ്
27. ശ്രീ സുബ്ബണ്ണ അയ്യപ്പൻ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് കർണാടക
28. ശ്രീ ജെ കെ ബജാജ് സാഹിത്യവും വിദ്യാഭ്യാസവും ഡൽഹി
29. ശ്രീ സിർപ്പി ബാലസുബ്രഹ്മണ്യം സാഹിത്യവും വിദ്യാഭ്യാസവും തമിഴ്നാട്
30. ശ്രീമദ് ബാബ ബാലിയ സാമൂഹിക പ്രവർത്തനം ഒഡീഷ
31. ശ്രീമതി സംഘമിത്ര ബന്ദ്യോപാധ്യായ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് പശ്ചിമ ബംഗാൾ
32. ശ്രീമതി മാധുരി ബർത്ത്‌വാൾ കല ഉത്തരാഖണ്ഡ്
33. ശ്രീ അഖോൺ അസ്ഗർ അലി ബഷാരത് സാഹിത്യവും വിദ്യാഭ്യാസവും ലഡാക്ക്
34. ഡോ. ഹിമ്മത് റാവു ബവാസ്കർ ഔഷധം മഹാരാഷ്ട്ര
35. ശ്രീ ഹർമോഹിന്ദർ സിംഗ് ബേദി സാഹിത്യവും വിദ്യാഭ്യാസവും പഞ്ചാബ്
36. ശ്രീ പ്രമോദ് ഭഗത് കായികം ഒഡീഷ
37. ശ്രീ എസ് ബല്ലേഷ് ഭജൻത്രി കല തമിഴ്നാട്
38. ശ്രീ ഖണ്ഡു വാങ്ചുക് ബൂട്ടിയ കല സിക്കിം
39. ശ്രീ മരിയ ക്രിസ്റ്റഫർ ബൈർസ്കി സാഹിത്യവും വിദ്യാഭ്യാസവും പോളണ്ട്
40. ആചാര്യ ചന്ദനാജി സാമൂഹിക പ്രവർത്തനം ബീഹാർ
41. ശ്രീമതി സുലോചന ചവാൻ കല മഹാരാഷ്ട്ര
42. ശ്രീ നീരജ് ചോപ്ര കായികം ഹരിയാന
43. ശ്രീമതി ശകുന്തള ചൗധരി സാമൂഹിക പ്രവർത്തനം അസം
44. ശ്രീ ശങ്കരനാരായണ മേനോൻ ചുണ്ടയിൽ കായികം കേരളം
45. ശ്രീ എസ് ദാമോദരൻ സാമൂഹിക പ്രവർത്തനം തമിഴ്നാട്
46. ശ്രീ ഫൈസൽ അലി ദാർ കായികം ജമ്മു കാശ്മീർ
47. ശ്രീ ജഗ്ജിത് സിംഗ് ദർദി വ്യാപാരവും വ്യവസായവും ചണ്ഡീഗഡ്
48. ഡോ. പ്രോകാർ ദാസ് ഗുപ്ത ഔഷധം യുണൈറ്റഡ് കിംഗ്ഡം
49. ശ്രീ ആദിത്യ പ്രസാദ് ഡാഷ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഒഡീഷ
50. ഡോ. ലതാ ദേശായി മരുന്ന് ഗുജറാത്ത്
51. ശ്രീ മൽജി ഭായി ദേശായി പൊതുകാര്യങ്ങള് ഗുജറാത്ത്
52. ബസന്തി ദേവി സാമൂഹിക പ്രവർത്തനം ഉത്തരാഖണ്ഡ്
53. ശ്രീമതി ലൗറെംബം ബിനോ ദേവി കല മണിപ്പൂർ
54. ശ്രീമതി മുക്താമണി ദേവി വ്യാപാരവും വ്യവസായവും മണിപ്പൂർ
55. ശ്രീമതി ശ്യാമമണി ദേവി കല ഒഡീഷ
56. ശ്രീ ഖലീൽ ധന്തേജ്വി സാഹിത്യവും വിദ്യാഭ്യാസവും ഗുജറാത്ത്
(മരണാനന്തരം)
57. ശ്രീ സാവാജി ഭായ് ധോലാകിയ സാമൂഹിക പ്രവർത്തനം ഗുജറാത്ത്
58. ശ്രീ അർജുൻ സിംഗ് ധുർവെ കല മധ്യപ്രദേശ്
59. ഡോ. വിജയകുമാർ വിനായക് ഡോംഗ്രെ ഔഷധം മഹാരാഷ്ട്ര
60. ശ്രീ ചന്ദ്രപ്രകാശ് ദ്വിവേദി കല രാജസ്ഥാൻ
61. ശ്രീ ധനേശ്വർ എങ്ടി സാഹിത്യവും വിദ്യാഭ്യാസവും അസം
62. ശ്രീ ഓം പ്രകാശ് ഗാന്ധി സാമൂഹിക പ്രവർത്തനം ഹരിയാന
63. ശ്രീ നരസിംഹ റാവു ഗരികപതി സാഹിത്യവും വിദ്യാഭ്യാസവും ആന്ധ്രാ പ്രദേശ്
64. ശ്രീ ഗിർധാരി രാം ഗോഞ്ജു സാഹിത്യവും വിദ്യാഭ്യാസവും ജാർഖണ്ഡ്
(മരണാനന്തരം)
65. ശ്രീ ഷൈബൽ ഗുപ്ത സാഹിത്യവും വിദ്യാഭ്യാസവും ബീഹാർ
(മരണാനന്തരം)
66. ശ്രീ നരസിംഹ പ്രസാദ് ഗുരു സാഹിത്യവും വിദ്യാഭ്യാസവും ഒഡീഷ
67. ശ്രീ ഗോസവീട് ഷെയ്ക് ഹസ്സൻ കല ആന്ധ്രാ പ്രദേശ്
(മരണാനന്തരം)
68. ശ്രീ റ്യൂക്കോ ഹിറ വ്യാപാരവും വ്യവസായവും ജപ്പാൻ
69. ശ്രീമതി ശോശാമ്മ ഐപ് മറ്റുള്ളവ – മൃഗസംരക്ഷണം കേരളം
70. ശ്രീ അവധ് കിഷോർ ജാദിയ സാഹിത്യവും വിദ്യാഭ്യാസവും മധ്യപ്രദേശ്
71. ശ്രീമതി സൗക്കർ ജാനകി കല തമിഴ്നാട്
72. ശ്രീമതി താരാ ജൗഹർ സാഹിത്യവും വിദ്യാഭ്യാസവും ഡൽഹി
73. ശ്രീമതി വന്ദന കതാരിയ കായികം ഉത്തരാഖണ്ഡ്
74. ശ്രീ എച്ച് ആർ കേശവമൂർത്തി കല കർണാടക
75. ശ്രീ റട്ഗർ കോർട്ടൻഹോസ്റ്റ് സാഹിത്യവും വിദ്യാഭ്യാസവും അയർലൻഡ്
76. ശ്രീ പി നാരായണക്കുറുപ്പ് സാഹിത്യവും വിദ്യാഭ്യാസവും കേരളം
77. ശ്രീമതി ആവണി ലേഖര കായികം രാജസ്ഥാൻ
78. ശ്രീ മോത്തി ലാൽ മദൻ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഹരിയാന
79. ശ്രീ ശിവനാഥ് മിശ്ര കല ഉത്തർ പ്രദേശ്
80. ഡോ. നരേന്ദ്ര പ്രസാദ് മിശ്ര മരുന്ന് മധ്യപ്രദേശ്
(മരണാനന്തരം)
81. ശ്രീ ദർശനം മൊഗിലയ്യ കല തെലങ്കാന
82. ശ്രീ ഗുരുപ്രസാദ് മഹാപാത്ര പൊതു സേവനം ഡൽഹി
(മരണാനന്തരം)
83. ശ്രീ തവിൽ കൊങ്ങംപാട്ട് എ വി മുരുകയ്യൻ കല പുതുച്ചേരി
84. ശ്രീമതി ആർ മുതുകണ്ണമ്മാൾ കല തമിഴ്നാട്
85. ശ്രീ അബ്ദുൾ ഖാദർ നടക്കാറ്റിൻ മറ്റുള്ളവ – അടിസ്ഥാന തല   നവീനത്വം കർണാടക
86. ശ്രീ അമൈ മഹാലിംഗ നായിക് മറ്റുള്ളവ – കൃഷി കർണാടക
87. ശ്രീ സെറിംഗ് നംഗ്യാൽ കല ലഡാക്ക്
88. ശ്രീ എ കെ സി നടരാജൻ കല തമിഴ്നാട്
89. ശ്രീ വി എൽ ങ്ഹാക സാഹിത്യവും വിദ്യാഭ്യാസവും മിസോറാം
90. ശ്രീ സോനു നിഗം കല മഹാരാഷ്ട്ര
91. ശ്രീരാമൻ സഹായ് പാണ്ഡേ കല മധ്യപ്രദേശ്
92. ശ്രീ ചിറപ്പാട്ട് പ്രപാണ്ഡവിദ്യ സാഹിത്യവും വിദ്യാഭ്യാസവും തായ്‌ലന്‍ഡ്‌
93. ശ്രീമതി കെ വി റാബിയ സാമൂഹിക പ്രവർത്തനം കേരളം
94. ശ്രീ അനിൽ കുമാർ രാജ്വംശി സയൻസ് ആൻഡ് എഞ്ചിനീയറിംഗ് മഹാരാഷ്ട്ര
95. ശ്രീ ശീഷ് റാം കല ഉത്തർ പ്രദേശ്
96. ശ്രീരാമചന്ദ്രയ്യ കല തെലങ്കാന
97. സുങ്കര വെങ്കിട ആദിനാരായണ റാവു ഡോ ഔഷധം ആന്ധ്രാ പ്രദേശ്
98. മിസ്. ഗാമിത് റമിലാബെൻ റേസിംഗ്ഭായ് സാമൂഹിക പ്രവർത്തനം ഗുജറാത്ത്
99. ശ്രീമതി പത്മജ റെഡ്ഡി കല തെലങ്കാന
100. ഗുരു തുൽക്കു റിൻപോച്ചെ മറ്റുള്ളവ – ആത്മീയത അരുണാചൽ പ്രദേശ്
101. ശ്രീ ബ്രഹ്മാനന്ദ് ശംഖ്വാൾക്കർ കായികം ഗോവ
102. ശ്രീ വിദ്യാനന്ദ് സാരെക് സാഹിത്യവും വിദ്യാഭ്യാസവും ഹിമാചൽ പ്രദേശ്
103. ശ്രീ കാളി പാദ സാരെൻ സാഹിത്യവും വിദ്യാഭ്യാസവും പശ്ചിമ ബംഗാൾ
104. ഡോ. വീരസ്വാമി ശേഷയ്യ ഔഷധം തമിഴ്നാട്
105. ശ്രീമതി പ്രഭാബെൻ ഷാ സാമൂഹിക പ്രവർത്തനം ദാദ്ര നഗർ ഹവേലി, ദാമൻ ദിയു
106. ശ്രീ ദിലീപ് ഷഹാനി സാഹിത്യവും വിദ്യാഭ്യാസവും ഡൽഹി
107. ശ്രീ രാം ദയാൽ ശർമ്മ കല രാജസ്ഥാൻ
108. ശ്രീ വിശ്വമൂർത്തി ശാസ്ത്രി സാഹിത്യവും വിദ്യാഭ്യാസവും ജമ്മു കാശ്മീർ
109. മിസ്. ടാറ്റിയാന ലവോവ്ന ഷൗമ്യൻ സാഹിത്യവും വിദ്യാഭ്യാസവും റഷ്യ
110. ശ്രീ സിദ്ധലിംഗയ്യ സാഹിത്യവും വിദ്യാഭ്യാസവും കർണാടക
(മരണാനന്തരം)
111. ശ്രീ കാജീ സിംഗ് കല പശ്ചിമ ബംഗാൾ
112. ശ്രീ കോൺസം ഇബോംച സിംഗ് കല മണിപ്പൂർ
113. ശ്രീ പ്രേം സിംഗ് സാമൂഹിക പ്രവർത്തനം പഞ്ചാബ്
114. ശ്രീ സേത് പാൽ സിംഗ് മറ്റുള്ളവ – കൃഷി ഉത്തർ പ്രദേശ്
115. ശ്രീമതി വിദ്യാ വിന്ദു സിംഗ് സാഹിത്യവും വിദ്യാഭ്യാസവും ഉത്തർ പ്രദേശ്
116. ബാബ ഇഖ്ബാൽ സിംഗ് ജി സാമൂഹിക പ്രവർത്തനം പഞ്ചാബ്
117. ഡോ. ഭീംസെൻ സിംഗാൾ ഔഷധം മഹാരാഷ്ട്ര
118. ശ്രീ ശിവാനന്ദ മറ്റുള്ളവ – യോഗ ഉത്തർ പ്രദേശ്
119. ശ്രീ അജയ് കുമാർ സോങ്കർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഉത്തർ പ്രദേശ്
120. ശ്രീമതി അജിത ശ്രീവാസ്തവ കല ഉത്തർ പ്രദേശ്
121. സദ്ഗുരു ബ്രഹ്മേശാനന്ദ ആചാര്യ സ്വാമി മറ്റുള്ളവ – ആത്മീയത ഗോവ
122. ഡോ. ബാലാജി താംബെ ഔഷധം മഹാരാഷ്ട്ര
(മരണാനന്തരം)
123. ശ്രീ രഘുവേന്ദ്ര തൻവാർ സാഹിത്യവും വിദ്യാഭ്യാസവും ഹരിയാന
124. ഡോ. കമലാകർ ത്രിപാഠി ഔഷധം ഉത്തർ പ്രദേശ്
125. ശ്രീമതി ലളിതാ വക്കീൽ കല ഹിമാചൽ പ്രദേശ്
126. ശ്രീമതി ദുർഗാ ബായി വ്യം കല മധ്യപ്രദേശ്
127. ശ്രീ ജയന്ത്കുമാർ മഗൻലാൽ വ്യാസ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഗുജറാത്ത്
128. മിസ് ബഡാപ്ലിൻ വാർ സാഹിത്യവും വിദ്യാഭ്യാസവും മേഘാലയ
error: Content is protected !!