കോന്നി മേഖലയില്‍ കനത്ത സൂര്യ താപം : ഒരാള്‍ മരണപെട്ടു

 

കോന്നി വാര്‍ത്ത ; കോന്നി മേഖലയില്‍ ഏതാനും ദിവസമായി കനത്ത സൂര്യ താപം ഉണ്ട് . എന്നാല്‍ ജില്ലാ അധികാരികള്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല . കൃഷി പണികള്‍ ചെയ്യുന്ന ആളുകള്‍ക്ക് വളരെ ഏറെ ക്ഷീണം ഉണ്ട് .ഇന്ന് അരുവാപ്പുലത്ത് കാത്തു പ്രസാദ് എന്ന ആള്‍ സൂര്യതാപത്തില്‍ മരണപെട്ടു .
വയലില്‍ കുഴഞ്ഞു വീണു ആണ് മരണപെട്ടത്‌ . കോന്നിയിലെ ഓട്ടോ ഡ്രൈവര്‍ ആണെകിലും അരുവാപ്പുലം അണക്കര പടിയില്‍ ഉള്ള വയലില്‍ കൃഷി പണികള്‍ ഉണ്ടായിരുന്നു .

സൂര്യ താപം അതി രൂക്ഷം ആണ് .എന്നാല്‍ അധികാരികള്‍ ഒമിക്രോണ്‍ പരത്തുന്ന രോഗത്തിന്‍റെ കണക്കുകളില്‍ ആണ് .ആരോഗ്യ വകുപ്പ് തീര്‍ത്തും പരാജയം ആണ് . നിര്‍ദേശം മാത്രം നല്‍കുവാന്‍ ഉള്ള ഏക വകുപ്പ് ആയി അധ:പതിച്ചു .ജനം നട്ടം തിരയുന്നു .ഇപ്പോള്‍ സൂര്യ താപം അതി മാരകം ആണ് .രാവിലെ ഉള്ള മഞ്ഞും കുറെ കഴിഞ്ഞുള്ള സൂര്യ രക്ഷ്മിയും വളരെ അസഹ്യം ആണ് .അധികാരികള്‍ നിര്‍ദേശം നല്‍കണം . ജില്ലാ അധികാരികള്‍ ഒന്നും ചെയ്യുന്നില്ല,

നിര്‍ജലീകരണം ഉണ്ട് . കൂടുതല്‍ വെള്ളം കുടിക്കുക . പകല്‍ തീക്ഷ്ണമായ വെയില്‍ കൊള്ളരുത് . ജനം ശ്രദ്ധിക്കുക

സൂര്യാഘാതം ; കോന്നിയില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

error: Content is protected !!