Trending Now

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ഇഴയുന്നു

 

KONNIVARTHA.COM : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ഇഴയുന്നു. പരാതിക്കാര്‍ കൊച്ചിയിലെത്തി മൊഴി നല്‍കുന്നതിലടക്കമുള്ള കാലതാമസം ആണ് കേസന്വേഷണത്തിന് തടസം നേരിടുന്നത്.
സംസ്ഥാന പൊലീസില്‍ നിന്ന് പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ് ഏറ്റെടുത്ത സിബിഐ സംഘത്തിന്‍റെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്‌ എന്നാണ് ആരോപണം .

കേസില്‍ പ്രതികള്‍ പിടിയിലായി ഒരു വര്‍ഷം കഴിഞ്ഞിട്ടും സി ബി ഐ യുടെ അന്വേഷണം എവിടെ വരെ എത്തി എന്നുള്ള വിവരം പോലും പുറത്തു അറിയുന്നില്ല . സി ബി ഐ എടുത്ത കേസ്സില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പോലും എങ്ങും എത്തിയിട്ടില്ല എന്നാണ് ആരോപണം . വിദേശ ബന്ധങ്ങള്‍ ആരോപണ വിധേയം എങ്കിലും വിദേശ രാജ്യത്തെ അന്വേഷണം തുടങ്ങിയില്ല . ചുരുക്കത്തില്‍ കേരള പോലീസ് അന്വേഷിച്ചതില്‍ കൂടുതലായി സി ബി ഐ ഒന്നും കണ്ടെത്തിയില്ല .

കൊവിഡ് നിയന്ത്രണങ്ങളില്‍ അന്വേഷണം കുരുങ്ങിയ സാഹചര്യമാണിപ്പോള്‍. കേസിന്റെ ഭാഗമായി പരാതിക്കാര്‍ കൊച്ചിയില്‍ എത്തി വേണം മൊഴി നല്‍കാന്‍, പരാതിക്കാരില്‍ നല്ലൊരു പങ്കും മുതിര്‍ന്ന പൗരന്മാരാണ്.മിക്കവരും വാര്‍ധക്യസഹജമായ അസുഖം ഉള്ളവരും ആണ് .പകുതിയില്‍ കൂടുതല്‍ നിക്ഷേപകര്‍ വിദേശ രാജ്യങ്ങളില്‍ ജോലി ഉള്ളവര്‍ ആണ് .  രണ്ടായിരത്തിലേറെ പരാതിക്കാരുളള കേസില്‍ ഓരോരുത്തരും മൊഴി നല്‍കാന്‍ കൊച്ചിയില്‍ എത്തുന്നത് പ്രായോഗികവുമല്ല.

ഓരോ ജില്ലയിലും മൊഴിയെടുക്കാന്‍ സൗകര്യം ഒരുക്കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നാണ് നിക്ഷേപക കൂട്ടായ്മയുടെ അഭിപ്രായം. പോപ്പുലര്‍ ഉടമകളായ റോയ് തോമസ് ഡാനിയേല്‍, ഭാര്യ പ്രഭാ തോമസ്, മക്കളായ റിനു, റിയ, റീബ എന്നിവര്‍ ,മാത്രമാണ് സി ബി ഐയുടെ പ്രതി പട്ടികയില്‍ ഉള്ളത് . മറ്റാരും ഈ കേസ്സില്‍ ഇതുവരെ പ്രതിസ്ഥാനത്ത് ഇല്ല . പുതിയതായി ഉള്ള അന്വേഷണത്തില്‍ ആരെങ്കിലും പ്രതി സ്ഥാനത്ത് വരുവാന്‍ ഉള്ള സാധ്യതയും വിരളമാണ് .

പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ ഗൂഡാലോചനയുടെ ഭാഗമായി കോടികള്‍ വിദേശത്തേക്ക് കടത്തി എന്നുള്ള കേരള പോലീസ് എഫ് ഐ ആര്‍ സി ബി ഐ മുഖ വിലയ്ക്ക് എടുത്തിട്ടില്ല . പണം ഇന്ത്യയില്‍ തന്നെ ഭൂമി , വാഹന ഇടപാടുകളില്‍ നിക്ഷേപിച്ചു എന്നാണ് സി ബി ഐ നിഗമനം .

വിവിധ സംസ്ഥാനത്ത് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി എന്നുള്ളതു പോലീസ് കണ്ടെത്തല്‍ ആണ് . ഈ പറഞ്ഞ 5 പ്രതികളുടെ പേരില്‍ ആണോ ഈ ഭൂമി എന്ന് കണ്ടെത്തണം . അവരുടെ പേരില്‍ അല്ലെങ്കില്‍ അന്വേഷണ സംഘത്തിനു ആ ഫയല്‍ മടക്കേണ്ടി വരും . നിക്ഷേപകരുടെ പണം ഉപയോഗിച്ചാണോ ഈ വസ്തുക്കള്‍ വാങ്ങിയത് എന്നും അന്വേഷിക്കേണ്ടി വരും .

ആയിരകണക്കിന് നിക്ഷേപകര്‍ തങ്ങളുടെ പണം എപ്പോള്‍ തിരികെ ലഭിക്കും എന്ന ആശങ്കയില്‍ ആണ് . സി ബി ഐയുടെ അന്വേഷണം സംബന്ധിച്ച് നിക്ഷേപക കൂട്ടായ്മയ്ക്ക് പോലും കൃത്യമായ വിവരം ഇല്ല .ഇ ഡി അന്വേഷണം നടത്തിയതും പാതി വഴിയില്‍ ആണ്.

 

കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് രണ്ടായിരം കോടിയുടെ നിക്ഷേപക തട്ടിപ്പ് നടത്തി എന്നാണ് പോലീസ് കണ്ടെത്തല്‍ . പകുതി നിക്ഷേപകര്‍ മാത്രം ആണ് ഇതുവരെ പോലീസില്‍ പരാതികള്‍ നല്‍കിയത് . കോടികള്‍ നിക്ഷേപിച്ച ചുരുക്കം ചിലര്‍ മാത്രം പോലീസില്‍ പരാതി നല്‍കി .കോടികണക്കിന് രൂപ നിക്ഷേപിച്ച മറ്റുള്ളവര്‍ ഇതുവരെയും പരാതി ഉന്നയിച്ചില്ല .

നിക്ഷേപകരുടെ കൂട്ടായ്മ നടത്തിയ സമരങ്ങളുടെ ഫലമായി സി ബി ഐ കേസ് അന്വേഷണം ഏറ്റെടുത്തു എങ്കിലും അന്വേഷണ പുരോഗതി ഇല്ല .നിക്ഷേപക കൂട്ടായ്മ ഉടന്‍ കമ്മറ്റികള്‍ ഓണ്‍ലൈന്‍ ആയി കൂടി അനന്തര നടപടികളെ കുറിച്ച് ആലോചിക്കണം . സാധാരണപെട്ട ആളുകള്‍ക്ക് പണം തിരികെ ലഭിക്കാന്‍ ഉള്ള നടപടി ഉണ്ടാക്കണം . പണം പോയത് പൊയ്ക്കോട്ടേ ഒരു വിഷയവും ഇല്ല എന്നും ചിലര്‍ പറയുന്നു . ഇത്തരം ആളുകളെ നിക്ഷേപക കൂട്ടായ്മയില്‍ നിന്നും പുറത്താക്കണം എന്നാണ് പറയാന്‍ ഉള്ളത് . സാധാരണകാരുടെ പണം അത് തിരികെ ലഭിക്കാന്‍ നിക്ഷേപക കൂട്ടായ്മകള്‍ ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുക .അതാണ്‌ സാധാരണക്കാര്‍ ആഗ്രഹിക്കുന്നത്