Trending Now

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം : ടെന്‍ഡര്‍ നടപടികള്‍ക്ക് മുന്‍പ് ഫ്ളക്സ് സ്റ്റഡി നടത്തും

Spread the love

 

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ഫ്ളക്സ് സ്റ്റഡി നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ ബി.ടി.വി കൃഷ്ണനോടൊപ്പം ജില്ലാ സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സ്റ്റേഡിയത്തിന്റെ ഡ്രെയിനേജ് സിസ്റ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫ്ളക്സ് സ്റ്റഡിയിലൂടെ പരിശോധിക്കുമെന്നും പഠനത്തിനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന സംഘം ജില്ലയിലെത്തുമെന്നും മന്ത്രി പറഞ്ഞു. പഠനസംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും ജില്ലയുടെ സ്റ്റേഡിയം സംബന്ധിച്ച ആവശ്യങ്ങളെല്ലാം ഡിപിആറില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഒന്നുകൂടി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അര്‍ജുന്‍, പ്രോജക്ട് എഞ്ചിനീയര്‍ ആര്യ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!