വിവിധ തസ്തികകളിൽ നിയമനം

വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം

സർവേയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവേ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

 

ജി.ഐ.എസ് എക്‌സ്‌പെർട്ട്, ഐ.റ്റി മാനേജർ, പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ് തസ്തികകളിൽ ഒന്നു വീതം ഒഴിവാണുള്ളത്. അപേക്ഷിക്കേണ്ട വിധം, യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദ വിവരങ്ങൾ www.dslr.kerala.gov.in ൽ ലഭിക്കും. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും.

അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ തസ്തികയിലും (ശമ്പള സ്‌കെയിൽ 50,200 – 1,05,300), ബോർഡിന്റെ തിരുവനന്തപുരത്തെ ചീഫ് ഓഫീസ്, എറണാകുളം മേഖലാ  ഓഫീസ് എന്നിവിടങ്ങളിൽ ക്ലാർക്ക് (ശമ്പള സ്‌കെയിൽ 26,500 – 60,700) തസ്തികയിലേക്കും, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിൽ എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്കും (ശമ്പള സ്‌കെയിൽ 26,500-60,700) അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

 

 

വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം സഹിതം താഴെ പറയുന്ന മേൽവിലാസത്തിൽ നിശ്ചിത ഫോമിൽ അപേക്ഷ ജനുവരി 31നു മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി. ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം-695036.

ഫോട്ടോഗ്രാഫി ദർഘാസ് ക്ഷണിച്ചു

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്‌സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്‌സ് (കിർടാഡ്‌സ്), 2021-22 സാമ്പത്തിക വർഷത്തെ, മ്യൂസിയം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി ഫോട്ടോഗ്രാഫിയിൽ അഭിരുചിയുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു.  അടങ്കൽ തുക അഞ്ച് ലക്ഷം രൂപ.

 

 

ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം, പ്രൊഫഷണൽ ഫോട്ടോഗ്രാഫിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടാവണം.  മ്യൂസിയവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫിയിലെ പ്രാവീണ്യം അഭികാമ്യയോഗ്യതയാണ്.  ജോലി ചെയ്യുന്ന ദിവസങ്ങളിൽ മാത്രം 2000 രൂപ വീതം ഹോണറേറിയം ലഭിക്കും.  ഫോട്ടോഗ്രാഫിയിലെ അഭിരുചി, അക്കാദമിക്/ അല്ലാത്തവ എന്നീ യോഗ്യതകൾ, എന്തെങ്കിലും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ ആയവ ഉൾപ്പെട്ട പ്രൊഫോർമ/ പോർട്ട്‌ഫോളിയോ ടെൻഡറിനൊപ്പം നൽകണം.  അപേക്ഷാ കവറിന് മുകളിൽ ഫോട്ടോഗ്രാഫിക്കുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തണം.  വിശദവിവരങ്ങൾക്ക്: 0495-2356805.

ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് നിയമനം

സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് (താത്കാലിക) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

 

 

അപേക്ഷകർ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ – 22 എന്ന വിലാസത്തിൽ ജനുവരി 15ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കത്തക്ക രീതിയിൽ അപേക്ഷിക്കണം. അപേക്ഷയും മറ്റു വിശദവിവരങ്ങളും smpbkerala.org യിൽ ലഭിക്കും.

ആയുർവേദ കോളേജിൽ അധ്യാപകർ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ജനുവരി 11ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

error: Content is protected !!