Trending Now

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: മൊത്തം 65കോടിയുടെ സ്വത്ത്‌ ഇ ഡി കണ്ടു കെട്ടി

 

കോന്നി വാര്‍ത്ത ഡോട്ട് കോം :KONNIVARTHA.COM  :  കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് നിക്ഷേപകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇ ഡി നടത്തിയ അന്വേഷണത്തില്‍ കോടികളുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു .ഇതിനെ തുടര്‍ന്ന് ഇ ഡി അന്വേഷണം നടത്തി കണ്ടെത്തിയ പോപ്പുലര്‍ ഉടമകളുടെ  കീഴില്‍ കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ള കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര കാറുകളും കണ്ടു കെട്ടി .

 

 

നേരത്തെ കണ്ടു കെട്ടിയ സ്വത്തുക്കള്‍ കൂടാതെ ഇന്നലെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ 31 കോടിയുടെകൂടി സ്വത്തു കണ്ടു കെട്ടി .  ഓഗസ്റ്റ് 10ന് പോപ്പുലര്‍ ഫിനാന്‍സ് എം.ഡിയും ഉടമയുമായ തോമസ് ഡാനിയേല്‍ മകളും സി.ഇ.ഒയുമായ റിനു മരിയം എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.കണ്ടെത്തിയ കാറുകളുടെ ആകെ മൂല്യം രണ്ടുകോടിയാണ്.

 

വിവിധ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം 14 കോടിയോളം രൂപ വിലമതിക്കുന്നതാണ്. ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ എന്നിവ ചേര്‍ത്താണ് 31 കോടി രൂപ ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്. രണ്ടായിരം കോടിയോളം രൂപയുടെ ഇടപാടുകള്‍ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയിരിക്കുന്നതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍.270 ബ്രാഞ്ചുകളില്‍ 21 കടലാസ് ഷെയര്‍ കമ്പനിയിലൂടെ ആണ് ക്രമക്കേട് നടത്തി കോടികള്‍ വിദേശത്തേക്ക് കടത്തിയത് എന്നാണ് അന്വേഷണ ചുമതല ഉള്ള ഇ ഡി പറയുന്നത് .ചില പ്രതികളെ ഇനിയും പിടികൂടാന്‍ ഉണ്ട് . അതിന്‍റെ അന്വേഷണം സി ബി ഐയ്ക്ക് ആണ് .പ്രതികളില്‍ ചിലര്‍ വിദേശത്ത് ആണ് എന്നാണ് കണക്കു കൂട്ടല്‍ .

 

 

1600ഓളം പേരില്‍നിന്നായി സ്വര്‍ണവും പണവും ഈ ഗ്രൂപ്പ് വാങ്ങിയിരുന്നു. 1368 കേസുകള്‍ വിവിധ പോലീസ്സില്‍ ഉണ്ട് . സി ബി ഐയും അന്വേഷണം നടത്തി വരുന്നു . 33.84 കോടി രൂപയുടെ സ്വത്തുക്കൾ ആണ് ഇ ഡി പുതുതായി കണ്ടു കെട്ടിയത്. ഇതോടെ കള്ളപ്പണ കേസിൽ ആകെ 65 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി കഴിഞ്ഞു.

 

 

കമ്പനി ഉടമകളുടെയും പ്രമോട്ടർമാരുടെ പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ ഉള്ള 3.79 കോടി രൂപ അടക്കം കണ്ടുകെട്ടിയിട്ടുണ്ട്.കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഇഡി ഏറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു

ED attaches assets of Popular Finance

The Enforcement Directorate (ED) has attached more assets worth ₹33.84 crore of the Popular Finance group, Kerala, and its promoters under the Prevention of Money Laundering Act (PMLA), 2002 in a cheating case.

The attached assets include 11 immovable properties consisting of land and building in Kerala; gold weighing 11.85 kg pledged by the public, which was re-pledged in the name of the promoters and staff of Popular Finance group; 19 fixed deposits of the promoters; cash of ₹3.79 crore; balances in 208 bank accounts of the Popular Finance group entities and its promoters; and 291 treasury deposit accounts.

A press note issued by the agency said it had initiated money laundering investigation on the basis of an FIR registered by Kerala Police under Sections of IPC, 1860. As per the more than 1,300 FIRs registered in various districts, about 3,000 depositors had been cheated to the tune of around ₹1,000 crore. Across 270 branches in Kerala and other States. The deposits mobilised from the general public were illegal and without any statutory permission from any regulatory agencies such as the Reserve Bank of India. In August, the ED had arrested Thomas Daniel and Rinu Mariam Thomas for their role in disposing of the proceeds of crime. Thomas Daniel is currently under judicial custody. Subsequently, the agency had attached assets worth ₹31.16 crore of the Popular Finance group. With the present action against the company, the total attachment in the case has touched ₹65 crore.

 

error: Content is protected !!