കോന്നി വാര്‍ത്ത ഡോട്ട് കോം  ഗ്രാഫിക്ക്  ഡിസൈനര്‍ സജിത്ത് (51 ) നിര്യാതനായി

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം  ഗ്രാഫിക്ക്  ഡിസൈനര്‍ സജിത്ത് (51 ) നിര്യാതനായി

കോന്നി വാര്‍ത്ത ഡോട്ട് കോം ; കോന്നി വാര്‍ത്ത ഗ്രൂപ്പ് മീഡിയ ഗ്രാഫിക് ഡിസൈനറും അടൂര്‍ തേജം ഗ്രാഫിക്സ് ഉടമയുമായ ഗുരുക്കന്‍മാര്‍ വീട്ടില്‍ സജിത്ത് (51 ) ഹൃദയാഘാതം മൂലം നിര്യാതനായി .

അടൂരിലെ സാമൂഹിക സാംസ്കാരിക മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു . കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ ഗ്രാഫിക്ക് ഡിസൈനറായിരുന്നു . വലിയൊരു സുഹൃത്ത്‌ വലയത്തിന് ഉടമയായിരുന്നു .
മാധ്യമ രംഗത്ത്‌ പരസ്യങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്നു . അടൂര്‍  റവന്യൂ  ടവറില്‍ തേജം എന്ന പേരില്‍  സ്വന്തം ഓഫീസ് ഉണ്ടായിരുന്നു . കോന്നി വാര്‍ത്തയുടെ ഏറ്റവും നല്ല സുഹൃത്തിനെ ആണ് നഷ്ടമായത് . ആദരാഞ്ജലികള്‍ .

error: Content is protected !!