തെരുവ് നായ പത്തിലധികംആളുകളെ കടിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ മുതല്‍ വകയാര്‍ വരെ ഉള്ള ഭാഗങ്ങളില്‍ തെരുവ് നായ പത്തിലധികംആളുകളെ കടിച്ചു . നായയ്ക്ക് പേ ഉള്ളതായി സംശയിക്കുന്നു . ഇതിനാല്‍ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി .

 

പരിക്ക് പറ്റിയവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . വഴിയാത്രികരെ ആണ് നായ കടിച്ചത് . വകയാര്‍ നിവാസി തോമസ്‌ വര്‍ഗീസ്‌ ( 69 )ജിത്തു മിനി വര്‍ഗീസ്‌ ( 21),കലഞ്ഞൂര്‍ നിവാസി ജ്യോതി കുമാര്‍ , വൈഗ ,രാജന്‍ നായര്‍ , കോന്നി നിവാസി അനില്‍ കുമാര്‍ , അതിരുങ്കല്‍ നിവാസി രാധ , കൂടല്‍ നിവാസി സിദ്ധാര്‍ത്ഥ വിനോദ് , പത്തനംതിട്ട നിവാസി ദേവൂട്ടി , അന്യ സംസ്ഥാന തൊഴിലാളി അജാസ് എന്നിവര്‍ക്ക് കടിയേറ്റു .എത്ര തെരുവ് നായ്ക്കളെ ഈ നായ കടിച്ചു എന്ന് അറിയില്ല .

ചില വളര്‍ത്തു നായ്ക്കളെയും തെരുവ് പട്ടി കടിച്ചു . തെരുവ് പട്ടി കടിച്ച  കൊല്ലന്‍ പടിയ്ക്ക് സമീപം ഉള്ള വളര്‍ത്തു നായയെ    ഉടമ കെട്ടി തൂക്കി കൊന്നതായും ആരോപണം ഉയര്‍ന്നു .

 

error: Content is protected !!