കോന്നി മേഖലയില്‍ പൊതു ജല വിതരണം മുടങ്ങിയിട്ട് ഒന്നര മാസം  : പഞ്ചായത്ത് ജന പ്രതിനിധികള്‍ കോന്നിയിലെ ജല വിഭവ വകുപ്പ് ഓഫീസ് മുന്നില്‍ ധര്‍ണ്ണ നടത്തി

കോന്നി മേഖലയില്‍ പൊതു ജല വിതരണം മുടങ്ങിയിട്ട് ഒന്നര മാസം  : പഞ്ചായത്ത് ജന പ്രതിനിധികള്‍ കോന്നിയിലെ ജല വിഭവ വകുപ്പ് ഓഫീസ് മുന്നില്‍ ധര്‍ണ്ണ നടത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടു പ്രളയം കഴിഞ്ഞിട്ടും കോന്നി വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ ഉള്ള പമ്പ് ഹൌസുകളില്‍ നിന്നും ജല വിതരണം തുടങ്ങിയില്ല . ഒന്നര മാസമായി ജല വിതരണം മുടങ്ങിയിട്ട് . കോന്നി അരുവാപ്പുലം പഞ്ചായത്ത് മേഖലയില്‍ കൊട്ടാരത്തില്‍ കടവ് പമ്പു ഹൌസില്‍ നിന്നുമാണ് ജലം എത്തേണ്ടത് . ഈ പമ്പ് ഹൌസിലെ മോട്ടോറില്‍ ചെളി നിറഞ്ഞതിനാല്‍ പംബിംഗ് പൂര്‍ണ്ണമായും മുടങ്ങി .അറ്റകുറ്റപണികള്‍ നടത്തുവാനോ പകരം മോട്ടോര്‍ എത്തിച്ചു ജല വിതരണം തുടങ്ങുവാനോ ജല അതോറിറ്റി ശ്രമിച്ചില്ല .. മലയോര മേഖലയായ കോന്നിയില്‍ പൊതു പൈപ്പുകളെ ആശ്രയിച്ചുള്ള ആയിരകണക്കിന് ആളുകള്‍ കുടിവെള്ളത്തിനു വേണ്ടി കാത്തിരിക്കുന്നു .

മഴ പെയ്യുമ്പോള്‍ ആ വെള്ളം ശേഖരിച്ചു കുടിവെള്ളമാക്കുവാന്‍ ആണ് ഈ ഗ്രാമത്തിലെ ആളുകളുടെ വിധി ..

ജന പ്രതിനിധികള്‍ ആവശ്യപെട്ടു എങ്കിലും മോട്ടോര്‍ നന്നാക്കുവാന്‍ ജല വിഭവ വകുപ്പിന് ഫണ്ട് ഇല്ലാ എന്നാ കാരണം ആണ് പറയുന്നത് .കോന്നി അരുവാപ്പുലം പഞ്ചായത്ത് പരിധിയിലെ ജനങ്ങള്‍ക്ക്‌ കുടിവെള്ളം വിതരണം ചെയ്യേണ്ട ജല വകുപ്പ് അക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല .
പൈപ്പില്‍ വെള്ളം എത്തണം എങ്കില്‍ മോട്ടോറിലെ ചെളി നീക്കണം .ഇതിനു നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം .

കോന്നി പഞ്ചായത്ത് അധ്യക്ഷസുലേഖ വി നായരുടെ നേതൃത്വത്തില്‍  മെമ്പര്‍മാരും ധര്‍ണ്ണയില്‍ പങ്കെടുത്തു . ജലം എന്ന് മുതല്‍ വിതരണം ചെയ്യും എന്ന് ഉറപ്പു ലഭിക്കാതെ ധര്‍ണ്ണ അവസാനിപ്പിക്കില്ലെന്ന് സുലേഖ വി നായര്‍ ” കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് പറഞ്ഞു .

മഴ ഉണ്ട് :കുടിവെള്ളം ഇല്ല : കോന്നി,അരുവാപ്പുലംകാരുടെ കുടിവെള്ളം മുടങ്ങിയിട്ട് ഒന്നര മാസം : : തൊണ്ട വരണ്ടവര്‍  പരാതി പറഞ്ഞു

ശുദ്ധജലപദ്ധതിയിൽ കുടിവെള്ളം ഇല്ല
https://konnivartha.com/2021/11/25/rainfall-no-drinking-water-in-konni-and-aruvapulam/

error: Content is protected !!