എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ കഴിക്കുക-ഡിഎംഒ നവംബര്‍ 26 ഡോക്‌സിഡേ

എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ കഴിക്കുക-ഡിഎംഒ
നവംബര്‍ 26 ഡോക്‌സിഡേ

 

ജില്ലയില്‍ മഴ വിട്ടുമാറാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരേ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു.

 

കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യത കൂടുതലുള്ളത്. ഓടകളും കനാലുകളും വൃത്തിയാക്കുന്നവര്‍, പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.

ജില്ലയില്‍ എല്ലാ വെള്ളിയാഴ്ചയും ഡോക്‌സിദിനമായി ആചരിക്കുന്നു. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ഡോക്‌സിസൈക്ലിന്‍ 100 മില്ലി ഗ്രാമിന്റെ രണ്ട് ഗുളിക ആഴ്ചയില്‍ ഒരിക്കല്‍ വീതം കഴിക്കണം. കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷം പനി, ശരീരവേദന, കാല്‍വണ്ണയിലെ പേശികള്‍ക്ക് വേദന, തലവേദന, കണ്ണിനു ചുവപ്പ്, മൂത്രത്തിന് മഞ്ഞനിറം, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്നു കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണെന്നും ഡിഎംഒ അറിയിച്ചു.

error: Content is protected !!