ചെങ്ങറ – കോന്നി റൂട്ടിലെ സ്വകാര്യ ബസ് സർവിസ് നിർത്തി:ആർ.ടി. ഒയ്‌ക്കു പരാതി നല്‍കി 

Spread the love

 

konnivartha.com : ചെങ്ങറ – കോന്നി റൂട്ടിലെ സ്വകാര്യ ബസ് സർവിസ് നിർത്തിയതിനെ തുടർന്ന് പ്രദേശവാസികൾ ബുദ്ധിമുട്ടുന്നതായി പരാതി.

കോന്നിയിൽ നിന്നും അട്ടച്ചാക്കൽ, നാടുകാണി, ചെങ്ങറ വഴി ചെറത്തിട്ട ജംഗ്ഷൻ വരെ ദിവസവും ആറ് ട്രിപ്പുകളാണ് സർവിസ് നടത്തിയിരുന്നത്. മാസങ്ങളായി സർവിസ് മുടങ്ങിയതിനെ തുടർന്ന് ചെങ്ങറ, നാടുകാണി, ഈസ്റ്റ് ജംഗ്ഷൻ, ചെമ്മാനി, മിച്ചഭൂമി, കുമ്പഴ തോട്ടം മേഖലയിലുള്ള ജനങ്ങൾ യാത്ര സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്.

നിർത്തലാക്കിയ ബസ് സർവിസ് പുനരാംഭിക്കണമെന്നാവിശ്യപെട്ടു കേരള കോൺഗ്രസ് ചെങ്ങറ, അട്ടച്ചാക്കൽ മേഖല കമ്മറ്റികൾ ആർ.ടി. ഒയ്‌ക്കു പരാതി  നൽകി.

ബസുകള്‍ക്ക് റൂട്ട് പെര്‍മിറ്റ് നേടുകയും കുറച്ചു ദിവസം ബസ്സ്‌ ആ റൂട്ടില്‍ ഓടിക്കുകയും പിന്നീട്‌ പല കാരണം നിരത്തി ബസ്സ്‌ സര്‍വീസ് നിര്‍ത്തുകയും ചെയ്തിട്ട് ബസ്സ്‌ റൂട്ട് പെര്‍മിറ്റ്‌ കരസ്ഥമാക്കി വെച്ചവര്‍ മറ്റു ബസുകള്‍ക്ക് ഉള്ള അവസരം ആണ് ഇതിലൂടെ നിഷേധിക്കുന്നത് . ഈ റൂട്ടില്‍ ബസ്സ്‌ സര്‍വീസ് ആരംഭിക്കാന്‍ മറ്റു ചില ബസ്സ്‌ ഉടമകള്‍ തയാര്‍ ആണെങ്കിലും മുന്‍പ് റൂട്ട് പെര്‍മിറ്റ്‌ നേടിയ ബസ്സ്‌ മുതലാളി ഈ റൂട്ടില്‍ ബസ്സ്‌ ഓടിക്കാതെ പെര്‍മിറ്റ്‌ കൈവശം വെച്ചിരിക്കുന്നു . ഒന്നുങ്കില്‍ ബസ്സ്‌ ഓടിക്കാന്‍ തയാര്‍ ആകണം .അല്ലെങ്കില്‍ പെര്‍മിറ്റ്‌ വേണ്ടാ എന്ന് ആര്‍റ്റിയോയേ അറിയിക്കണം .

ജനങ്ങളുടെ അവകാശം ആണ് നിഷേധിക്കുന്നത് .റൂട്ടില്‍ പെര്‍മിറ്റ്‌ കിട്ടിയാല്‍ ബസ്സ്‌ ഓടിക്കുക എന്നത് ആണ് നിയമം . ആ നിയമം ഇവിടെ ലംഘിച്ചു . ബസ്സ്‌ ഓടിക്കുന്നില്ല എങ്കില്‍ ഈ റൂട്ട്പെര്‍മിറ്റ്‌ അസാധുവാക്കണം . പുതിയ അപേക്ഷകര്‍ക്ക് റൂട്ട് അനുവദിച്ചു നല്‍കണം . ജനകീയ ആവശ്യം ബന്ധപെട്ട അധികാരികള്‍ നടപ്പിലാക്കണം

error: Content is protected !!