ഡോ.എം.എസ്.സുനിൽ 228 -ാമത് സ്നേഹഭവനം കൈമാറി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ കാരുണ്യത്താൽ ഡോ.എം.എസ്.സുനിൽ 228 -ാമത് സ്നേഹഭവനം കൈമാറി

konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം എസ് സുനിൽ സുരക്ഷിതത്വം ഇല്ലാതെ കുടിലുകളിൽ കഴിയുന്ന നിരാലംബരായ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 228ആമത്തെ സ്നേഹ ഭവനം ജോൺസൺ കണ്ണൂക്കാടൻ, ജോഷി വള്ളിക്കളം, മനോജ് അച്ചേട്ട് എന്നിവർ നേതൃത്വം നൽകുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ പട്ടാഴി ദർഭ പാറവിള കിഴക്കേതിൽ ലുദിയ കുഞ്ഞപ്പിക്കും കുടുംബത്തിനുമായി നിർമിച്ചു നൽകി.

വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രതിനിധി ജോസഫ് വിരുത്തികുളങ്ങര നിർവഹിച്ചു. രണ്ടു കാലുകൾക്കും സ്വാധീനമില്ലാത്ത കുഞ്ഞപ്പി തന്റെ ഭാര്യയായ ലുദിയയും കുഞ്ഞിനോടുമൊപ്പം സുരക്ഷിതമല്ലാത്ത ചോർന്നൊലിക്കുന്ന തകർന്നു വീഴാറായ കുടിലിൽ താമസിച്ചുവരികയായിരുന്നു. കുഞ്ഞപ്പിയുടെ സ്വാധീനമില്ലാത്ത കാലുകളിൽ കല്ലു വീണ് ഒടിയുകയും തുടർന്ന് ചികിത്സയിൽ ആയിരുന്ന കുഞ്ഞപ്പിക്ക് വീട്ടു ചിലവുകൾ നടത്തുവാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

സ്വന്തമായി ഒരു ഭവനം പണിയുവാൻ യാതൊരു നിവൃത്തിയും ഇല്ലാതിരുന്ന കുഞ്ഞപ്പിയുടെയും ലുദിയയുടെയും അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കിയ ടീച്ചർ ചിക്കാഗോ മലയാളി അസോസിയേഷൻ നൽകിയ 4 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറി യും സിറ്റൗട്ടും അടങ്ങിയ വീട് പണിതു നൽകുകയായിരുന്നു.

ഷിക്കാഗോ മലയാളി അസോസിയേഷൻ സഹായിക്കുന്ന ആറാമത്തെ വീടാണിത്. ചടങ്ങിൽ വാർഡ് മെമ്പർ ജെയിൻ ജോയ്, സന്തോഷ്. എം. സാം., റോജി തോമസ്., കെ.പി. ജയലാൽ., ഷിബു എന്നിവർ പ്രസംഗിച്ചു.

error: Content is protected !!