സുരക്ഷ ഇല്ല : കോന്നി പോലീസിനും പഞ്ചായത്തിനും അനാസ്ഥ

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കോന്നി നാരായണപുരംചന്തയില്‍  വര്‍ഷത്തില്‍ അധികം പഴക്കം ഉണ്ടായിരുന്നു ഗ്രാമ പഞ്ചായത്ത് ബിൽഡിംഗ് കാലഹരണപ്പെട്ടതിനാൽ പൊളിച്ചു മാറ്റുന്നതിനായി കോൺട്രാക്ട് കൊടുക്കുകയും യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കട്ടിളയും ജനലും എല്ലാം പൊളിച്ചുനീക്കി.

താഴെ രണ്ട് റോഡുകൾ സംഗമിക്കുന്ന സ്ഥലം. കോന്നി മാർക്കറ്റിൽ നിന്ന് വരുന്ന റോഡും കോന്നി പുനലൂർ റോഡും ആണ്. ഈ ബിൽഡിംഗ് വശങ്ങളിൽ ഉള്ളത് എന്നാൽ ഇവിടെ ഒന്നും തന്നെ യാതൊരുവിധമുന്നറിയിപ്പും കിട്ടാതെ, യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പൊളിച്ചു തുടങ്ങുകയും നാട്ടുകാർ ഇടപെട്ട് പണി നിർത്തിവെക്കുകയും ചെയ്തിരുന്നതാണ്. തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും നാട്ടുകാരും കോൺട്രാക്ടറുമായി നടത്തിയ ചർച്ചയിൽ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടം ഉണ്ടാകാത്ത രീതിയിൽ ബിൽഡിങ് മറച്ചുകെട്ടിയ ശേഷം പൊളിക്കാം എന്നും, സുരക്ഷാ ജോലികൾക്കായി സ്റ്റാഫിനെ നിയമിച്ച സുരക്ഷ ഉറപ്പാക്കാം എന്നുള്ള തീരുമാനത്തിന് പുറത്ത് പണി തുടരുകയും ചെയ്തു.

എന്നാൽ കോൺട്രാക്ടർ വാക്കുപാലിക്കുക ഉണ്ടായില്ല. സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ തന്നെ കെട്ടിടം പൊളിക്കുന്ന പണികൾ നടത്തുകയുണ്ടായി. വീണ്ടും നാട്ടുകാർ ഇടപെട്ട് കോൺട്രാക്ട്റൊട് സംസാരിച്ചപ്പോൾ രാത്രിയിൽ മാത്രമേ പൊളിക്കുകയുള്ളു എന്ന് അറിയിച്ചു. തുടർന്ന് ഒരു ദിവസം രാത്രി ബിൽഡിംഗ് കുറെ ഭാഗം പൊളിച്ച് അപകടകരമായ അവസ്ഥയിൽ നിർത്തി പോയതാണ്. ഇത് വളരെ ഗുരുതരമായ അപകടാവസ്ഥയാണ് .

ഗ്രാമപഞ്ചായത്തിലും പോലീസിലും ഒക്കെ അറിയിച്ചിട്ടും യാതൊരുവിധ നടപടികളും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് കോന്നി മങ്ങാരം കിഴക്കേതിൽ രതീഷ് ബാബു ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി .

error: Content is protected !!