ഡോ.എം. എസ്. സുനിലിന്റെ 223-ാമത് സ്നേഹഭവനം ഭർത്താവ് നഷ്ടപ്പെട്ട മായയ്ക്കും കുടുംബത്തിനും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ നിരാലംബരായ ഭവനരഹിതർക്ക് പണിത് നൽകുന്ന 223ാമത് സ്നേഹഭവനം വിദേശ മലയാളിയായ ദീപക് ജോർജിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ മകനായ ജോർജ്ജിന് ഉന്നതവിദ്യാഭ്യാസത്തിനായി ഡൊണേഷൻ നൽകാതെ അഡ്മിഷൻ കിട്ടിയതിനു സന്തോഷമായി തുവയൂർ തെക്ക് മിഥുൻ ഭവനത്തിൽ വിധവയായ മായയ്ക്കും 2 കുട്ടികൾക്കും അമ്മയ്ക്കുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എംഎൽഎ നിർവഹിച്ചു.

നാലു വർഷങ്ങൾക്കു മുമ്പ് മായയുടെ ഭർത്താവ് ബിനു ആറ്റിൽ വീണ് മരണപ്പെടുകയും മായയും രണ്ട് കുട്ടികളും വൃദ്ധയായ മാതാവും അടങ്ങിയ കുടുംബം തകർന്നു വീഴാറായ ഒരു കുടിലിലായിരുന്നു താമസം. നിത്യ ചെലവിനു പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായി വീട് പണിയുന്നതിനായി പലരെയും സമീപിച്ചെങ്കിലും ആരും തന്നെ മുന്നോട്ടു വന്നില്ല. കഴിഞ്ഞ മഴയിൽ ഉണ്ടായിരുന്ന കുടിലും തകർന്നു വീഴുകയുണ്ടായി. ഇവരുടെ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ടീച്ചർ ദീപക് ജോർജ് നൽകിയ നാലു ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ സിന്ധു ദിലീപ്., സന്തോഷ്. എം.സാം., കെ.പി. ജയലാൽ എന്നിവർ പ്രസംഗിച്ചു

error: Content is protected !!