ജൈവകൃഷി ആരംഭിച്ചു

Spread the love

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ത്യൻ സീനിയർ ചേംബർ കോന്നി ലീജിയന്റെ “നിങ്ങൾക്കൊപ്പം” പദ്ധതിയുടെ ഭാഗമായി ജൈവകൃഷി ആരംഭിച്ചു.വിഷരഹിത പച്ചക്കറി ആരോഗ്യത്തിനു അനിവാര്യം എന്ന ആശയം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. തുടർച്ചയായി 3 വർഷം നീണ്ടുനില്കുന്നതാണ് ഈ പദ്ധതി.

ഉത്ഘാടനം കോന്നിഎം എല്‍ എ അഡ്വ കെ യു ജെനിഷ്കുമാർ നിർവഹിച്ചു. ചടങ്ങിൽ കൃഷിഭൂമി സൗജന്യമായി വിട്ടുനൽകിയ തേക്കിനെത്തു എബ്രഹാം ഫിലിപ്പിനെ അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് എപി ജയൻ പൊന്നാട അണിയിച്ചു.

കോന്നി സീനിയർ ചേംബർ പ്രസിഡന്റ് വി ബി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കോന്നി ഗ്രാമപഞ്ചായത് പ്രസിഡന്റ് സുലേഖ വി നായർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത് അംഗങ്ങളായ സിന്ധു സന്തോഷ്, കെ ജി ഉദയകുമാർ സോമൻ പിള്ള എന്നിവർ വിവിധ കാർഷിക പദ്ധതികൾ ഉത്ഘാടനം ചെയ്‌തു. കോന്നി സീനിയർ ചേംബർ സെക്രട്ടറി രാജിസ് കൊട്ടാരം, സാംസൺ മണലൂർ, ജോജി ജോയ് എന്നിവർ സംസാരിച്ചു.

Related posts