കല്ലേലിയുടെ കിഴക്കൻ ഭാഗം ഒറ്റപ്പെട്ടിട്ട് 3 ദിവസം :വൈദ്യ സഹായം എത്തിക്കണം

  1. കല്ലേലിയുടെ കിഴക്കൻ ഭാഗം ഒറ്റപ്പെട്ടിട്ട് 3 ദിവസം :വൈദ്യ സഹായം എത്തിക്കണം

കോന്നി വാർത്ത ഡോട്ട് കോം :അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് ഒരേ പോലെ തുടരുമ്പോൾ കല്ലേലിയുടെ കിഴക്ക് ഉള്ള വഴക്കര, കൊക്കത്തോട്, ആവണിപ്പാറ മേഖലകൾ തീർത്തും ഒറ്റപെട്ടു.

കൊക്കത്തോടും കോന്നിയുമായുള്ള വാഹന ഗതാഗത ബന്ധം മുറിഞ്ഞിട്ട് 3 ദിവസമായി. അടിയന്തിര വൈദ്യ സഹായത്തിനു കൊക്കാത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം മാത്രമാണ് ഉള്ളത്. കല്ലേലി ചപ്പാത്തും, വഴക്കര ചപ്പാത്തും മുങ്ങി കിടക്കുകയാണ്. രാത്രിയിൽ അരുവാപ്പുലം തേക്ക് തോട്ടം ഭാഗത്ത്‌ വീണ്ടും വെള്ളം കയറി.

അരുവാപ്പുലം 3,4 വാർഡുകൾ ചേർന്ന പ്രദേശമാണ് കൊക്കാത്തോട്. പണ്ട് ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഭക്ഷണം എത്തിച്ചത്. വാർഡ് മെമ്പർമാർ സജീവമായി ഇവിടെ ഉണ്ട്.

മഴയ്ക്ക് അൽപ്പം ശമനം ഉണ്ടായി എങ്കിലും ആകാശം മൂടി കെട്ടി നിൽക്കുന്നു.
മലയോരത്തു പെയ്ത മഴ വെള്ളം രാവിലെ ആറ്റിൽ എത്തി. കിഴക്ക് മല വെള്ളം ഇറങ്ങിയതോടെ പന്തളം, വെട്ടിയാർ ഭാഗങ്ങളിൽ വെള്ളം തികച്ചു കയറി.
പൊതു ഗതാഗതം പൂർണ്ണമായും നിർത്തി.

error: Content is protected !!