പത്തനംതിട്ട ജില്ലയിലെ ആറു താലൂക്കുകളിലായി തുറന്ന 36 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 424 പേര്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ ആറു താലൂക്കുകളിലായി തുറന്ന 36 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 424 പേര്‍. കോഴഞ്ചേരി താലൂക്കില്‍ അഞ്ചും, അടൂരില്‍ രണ്ടും തിരുവല്ലയില്‍ 10ഉം റാന്നിയില്‍ നാലും മല്ലപ്പള്ളിയില്‍ 10ഉം കോന്നിയില്‍ അഞ്ചും ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ആകെ 123 കുടുംബങ്ങളിലെ 172 പുരുഷന്മാരും 175 വനിതകളും 36 ആണ്‍കുട്ടികളും 41 പെണ്‍കുട്ടികളും ക്യാമ്പില്‍ കഴിയുന്നു.

 

കോഴഞ്ചേരി താലൂക്കില്‍ 15 കുടുംബങ്ങളിലെ 16 പുരുഷന്മാരും 14 വനിതകളും മൂന്നു കുട്ടികളും ഉള്‍പ്പെടെ 33 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. അടൂര്‍ താലൂക്കില്‍ അഞ്ച് കുടുംബങ്ങളിലെ നാല് പുരുഷന്മാരും ഏഴ് വനിതകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 16 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. തിരുവല്ല താലൂക്കില്‍ 26 കുടുംബങ്ങളിലെ 46 പുരുഷന്മാരും 51 വനിതകളും 25 കുട്ടികളും ഉള്‍പ്പെടെ 122 പേര്‍ ക്യാമ്പില്‍ കഴിയുന്നു.

 

റാന്നി താലൂക്കില്‍ 10 കുടുംബങ്ങളിലെ 23 പുരുഷന്മാരും 17 വനിതകളും 14 കുട്ടികളും ഉള്‍പ്പെടെ 54 പേര്‍ ക്യാമ്പില്‍ കഴിയുന്നു. മല്ലപ്പള്ളി താലൂക്കില്‍ 24 കുടുംബങ്ങളിലെ 34 പുരുഷന്മാരും 32 വനിതകളും 16 കുട്ടികളും ഉള്‍പ്പെടെ 82 പേര്‍ ക്യാമ്പില്‍ കഴിയുന്നു. കോന്നി താലൂക്കില്‍ 43 കുടുംബങ്ങളിലെ 49 പുരുഷന്മാരും 54 വനിതകളും 14 കുട്ടികളും ഉള്‍പ്പെടെ 117 പേര്‍ ക്യാമ്പില്‍ കഴിയുന്നു.

 

ഏഴ് മത്സ്യബന്ധന ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചു

കൊല്ലത്തു നിന്നും മത്സ്യത്തൊഴിലാളികളുടെ ഏഴു ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ട ജില്ലയില്‍ എത്തിച്ചു. ജലനിരപ്പ് ഉയര്‍ന്ന മേഖലകളില്‍ ബോട്ടുകള്‍ വിന്യസിച്ചു. മല്ലപ്പള്ളിയില്‍ രണ്ടും പെരുമ്പെട്ടിയില്‍ ഒന്നും ആറന്മുളയില്‍ ഒന്നും പന്തളത്ത് രണ്ടും റാന്നിയില്‍ ഒന്നും ബോട്ടുകളാണ് വിന്യസിച്ചത്.

error: Content is protected !!