കാംപസ് ഫ്രണ്ട് രാജ്ഭവൻ മാർച്ച് : സ്വാഗതസംഘം രൂപീകരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം ; ‘നീതിപുലരാതെ ഹഥ്റാസ് – സംഘപരിവാർ പ്രതികാര രാഷ്ട്രീയത്തിനെതിരെ വിദ്യാർഥികൾ രാജ്ഭവനിലേക്ക്’ എന്ന തലക്കെട്ടിൽ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ 2021 ഒക്ടോബർ 23 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന് 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ. എസ് മുസമ്മിൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറായി ആസിഫ് എം നാസറിനേയും കൺവീനർമാരായി സെബാ ഷിരീൻ, മുഹമ്മദ്‌ ഷാൻ, പി.എം മുഹമ്മദ്‌ രിഫ, എം. ഷെെഖ് റസൽ, അൽ ബിലാൽ സലീം, അഡ്വ. സി.പി അജ്മൽ, അംജദ് കണിയാപുരം, റമീസ് ഇരിവേറ്റി, ഫൗസിയ നവാസ്, ആയിഷ ഹാദി, ഷമ്മാസ്, അസ്ലം കല്ലമ്പലം, ഉമർ മുഹ്താർ എന്നിവരെയും തിരഞ്ഞെടുത്തു.

ഹഥ്റാസിൽ ക്രൂരമായിബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ദളിത്‌പെൺകുട്ടിയുടെ കുടുംബത്തിനെ സന്ദർശിക്കാൻ പോയ കാംപസ് ഫ്രണ്ട് നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞു. ഇന്നും അവർ തടവറയിലാണ്.ഫാഷിസ്റ്റ് വിരുദ്ധരെ നിരന്തരമായി വേട്ടയാടുന്ന സംഘപരിവാർ പ്രതികാര നടപടികൾക്കെതിരെയാണ് ഈ മാസം 23ന് വിദ്യാർഥികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തുന്നത്.

error: Content is protected !!