ബെന്യാമിനെ സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആദരിച്ചു

 

വയലാര്‍ അവാര്‍ഡ് നേടിയ സാഹിത്യകാരന്‍ ബെന്യാമിനെ സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കുളനട ഞെട്ടൂരിലെ വസതിയില്‍ എത്തി ആദരിച്ചു.

മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിനാണ് 45-ാംമത് വയലാര്‍ അവാര്‍ഡ് ലഭിച്ചത്. ഇത് അടക്കം ബെന്യാമിന്‍ രചിച്ച പുസ്തകങ്ങള്‍ മന്ത്രിക്ക് അദ്ദേഹം കൈമാറി.

ബെന്യാമിന് ആശംസയറിയിക്കാന്‍ മന്ത്രി ഞായറാഴ്ചയാണ് വീട്ടിലെത്തിയത്.
എഴുത്തിന്റെ വഴികളേക്കുറിച്ചും ചരിത്രപരമായ ബന്ധത്തെക്കുറിച്ചുമെല്ലാം ബെന്യാമിന്‍ മന്ത്രിയുമായി സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, ജീവരാജ്, സായ്റാം പുഷ്പന്‍, അനൂപ് അനിരുദ്ധന്‍, ആനന്ദന്‍, അയിനി സന്തോഷ്, രാജേഷ്, ബിജി ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!