റാന്നി പെരുന്നാട് പഞ്ചായത്ത് കമ്മിറ്റി ഓണ്‍ലൈന്‍ ചേര്‍ന്നു : ബിജെപി മെംബര്‍മാര്‍ ഉപരോധിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റികൾ ഓൺലൈൻ ആയി നടത്തുന്നതിനെതിരെ ബിജെപി മെമ്പർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഓഫീസ് ഉപരോധിച്ചു.

 

നമ്മുടെ രാജ്യത്തിലെ രാജ്യസഭയും,ലോകസഭയും,നിയമസഭയുമടക്കം മറ്റുള്ള എല്ലാ പഞ്ചായത്തുകളിലും അംഗങ്ങൾ നേരിട്ട് പങ്കെടുത്ത് തീരുമാനങ്ങളും ആലോചനകളും നടത്താറുണ്ട്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വേണം യോഗങ്ങൾ കൂടാൻ എന്നുമാത്രം. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പഞ്ചായത്ത് ഹാളിൽ കമ്മിറ്റി കൂടാനുള്ള സാഹചര്യം നിലനിൽക്കെ ഇതിന് വിപരീതമായി പെരുനാട് പഞ്ചായത്തിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രം നടത്തുന്നതിനെതിരെ ബിജെപി മെമ്പർമാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

പെരുനാടിന്റെ പലഭാഗങ്ങളിലും ആവശ്യമായ നെറ്റ്‌വർക്ക് കവറേജ് ലഭ്യമല്ല മറ്റു മെമ്പർമാർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ സാധിക്കുന്നില്ല. പഞ്ചായത്ത് സെക്രട്ടറി വരെ പ്രസിഡണ്ടിന്റെ ഈ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും അത് നിഷേധിക്കുകയാണ് ഉണ്ടായത്.കമ്മിറ്റികളിൽ അവതരിപ്പിക്കാത്ത വിഷയങ്ങൾ പോലും മിനിറ്റ്സിൽ എഴുതി ചേർക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ പതിനാലാം വാർഡ് മെമ്പറും ബിജെപി പാർലമെന്ററി പാർട്ടി നേതാവു കൂടിയായ അരുൺ അനിരുദ്ധന്റെ നേതൃത്വത്തിൽ പെരുനാട് പഞ്ചായത്ത് പ്രസിഡണ്ടിന്റ് പി എസ് മോഹനന്റെ ഓഫീസ് ഉപരോധിക്കുകയും മെമ്പർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ട നടപടികളുമായി മുന്നോട്ടു പോകും എന്ന് അറിയിച്ചു.

error: Content is protected !!