കെ എസ്സ് ആര്‍ ടി സിയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കി മുഖ്യമന്ത്രി വാക്കുപാലിക്കണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ്സ് ആര്‍ ടി സിയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്കെ എസ്സ് റ്റി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ ഡിപ്പോകളിൽ നടത്തിവരുന്ന ഉപവാസസമരം പത്തനാപുരം ഡിപ്പോയിലും നടത്തി.

 

എല്ലാ ദുരന്തമുഖങ്ങളിലും ആവശ്യ സർവ്വീസ് എന്ന പേരിൽ പണിയെടുപ്പിക്കുന്ന കെ എസ്സ് ആര്‍ ടി സി ജീവനക്കാർക്ക് . സർക്കാർ ജീവനക്കാരുടെ വേതനവും ആനകൂല്യങ്ങളും നൽകുന്നതിൽ അങ്ങയറ്റം വിവേചനം തുടരുകയാണന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്ത എംപ്ലോയീസ് സംഘ് സംസ്ഥാന ഉപാദ്ധ്യക്ഷൻ എസ്.സുരേഷ് കുമാർ പറഞ്ഞു.

 

നഷ്ടത്തിന്റെ പേര് പറഞ്ഞ് ശമ്പള പരിഷ്കരണം മുടക്കുമ്പോൾ അതിനെകാൾ നഷ്ടത്തിലുളള കെ എസ് ഇ ബി , ജല വിഭവ വകുപ്പ് മുതലായ വകുപ്പുകളിൽ വേതന പരിഷ്കരണം നടപ്പിലാക്കാൻ തയ്യാറായെന്നും അദ്ദേഹം പറയുകയുണ്ടായി.

 

എംപ്ലോയീസ് സംഘ് ജില്ലാവർക്കിംഗ് പ്രസിഡന്റ് ജി.എസ് ഗിരിഷ് ,സംസ്ഥാന സമിതിയംഗം പി ബിനീഷ് , ബി.ഹരികുമാർ . എം.കെ പ്രമോദ്,എന്‍ ജി‌ഐ ഓ സംഘ് സംസ്ഥാന സമിതിയംഗം പി വി മനോജ്, ആര്‍ . വിനോദ് കുമാർ , ജില്ലാസെക്രട്ടറി എം ഗിരീഷ് കുമാർ സംസ്ഥാന സെക്രട്ടറിമാരായ ബി സതി കുമാർ ,കെ എല്‍ യമുനാ ദേവി, യൂണിറ്റ് ഭാരവാഹികളായ സി എ ഗോപാലകൃഷ്ണൻ, ജി സതീഷ് കുമാർ, എസ്. ബിജുകുമാർ എ.ആർ ശ്രീരാജ് , ഉണ്ണികൃഷ്ണപിള്ള , ബി പ്രദീപ് കുമാർ ,ബി ജെ പി പത്തനാപുരം മണ്ഡലം പ്രസിഡന്റ് സതീഷ് മഞ്ചള്ളൂർ എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം സംസ്ഥാന സമിതിയംഗം ജി.എം. അരുൺ കുമാർ ഉത്ഘാടനം നിർവ്വഹിച്ചു.

error: Content is protected !!