പ്രമാടം കൈതക്കരയില്‍ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു. വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. കോന്നി പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് മരിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചത്. പോക്സോ കേസിൽ പ്രതി തടവിൽ കഴിയുകയാണ്.

പ്രതിയും പെണ്‍കുട്ടിയും ദളിത് വിഭാഗതില്‍ ഉള്ളവര്‍ ആണ് . പ്രതിയുടെ ദുശീലം കാരണം ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ചു . പെണ്‍ കുട്ടിയുടെ വീടിന് സമീപത്ത് കൂടിയാണ് പ്രതി സ്വന്തം വീട്ടിലേക്ക് പോയിരുന്നത് .പ്രണയം നടിച്ച് വലയിലാക്കി രാത്രി കാലങ്ങളില്‍ പെണ്‍ കുട്ടിയെ സ്വന്തം വീട്ടില്‍ എത്തിച്ചാണ് പ്രതി പീഡിപ്പിച്ചിരുന്നത് . പെണ്‍ കുട്ടിയ്ക്ക് മാതാവില്ല . പിതാവിനും പ്രായം ചെന്ന അമ്മൂമ്മയ്ക്കും ഒപ്പമാണ് പെണ്‍ കുട്ടി കഴിഞ്ഞത് . തനിച്ചുള്ള താമസവും പീഡനവും പെണ്‍ കുട്ടിയെ മാനസികമായി തളര്‍ത്തി . മുറിയിലെ ഉത്തരത്തില്‍ സെറ്റ് സാരി ഉപയോഗിച്ചാണ് തൂങ്ങിയത് .

error: Content is protected !!