ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന് അന്ത്യാഞ്ജലികൾ

ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന് അന്ത്യാഞ്ജലികൾ

കോന്നി വാര്‍ത്ത ഡോട്ട് കോം : ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍റെ സംസ്കരണം നടന്നു . കോവിഡ് ബാധയും തുടര്‍ന്നുള്ള അസുഖവും മൂലം ഇന്ന് രാവിലെ 11 മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം .ഏറെ നാളായി കിടപ്പിലായിരുന്നു .

കോവിഡ് മാനദണ്ഡപ്രകാരം ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം സംസ്കരണം നടന്നു . സാധു ജന വിമോചന സംയുക്ത വേദിയുടെ പത്തനംതിട്ട ഓഫീസിനു സമീപം ആയിരുന്നു ചിത ഒരുക്കിയത്. വൈകിട്ട് മകൻ ഗിരീഷ് ചിത കൊളുത്തി. പോലീസ് & ഹെൽത്ത്‌, അനുയായികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സന്നിഹിതരായിരുന്നു . ളാഹ ഗോപാലന്റെ വിയോഗത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികൾ എല്ലാം അനുശോചനം രേഖപ്പെടുത്തി

error: Content is protected !!