എങ്കിൽ നമുക്കാ ഭൂമിയെല്ലാം പിടിച്ചെടുക്കണം : ളാഹ ഗോപാലന്‍

പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസൺസ് മലയാളം എസ്റ്റേറ്റിൽ സാധുജന വിമോചന സംയുക്ത വേദിയുടെയും, ളാഹ ഗോപാലന്‍റെ  നേതൃത്വത്തിൽ അയ്യായിരത്തോളം ആളുകൾ നടത്തിയ സമരമാണ്‌ ചെങ്ങറ ഭൂസമരം എന്നറിയപ്പെടുന്നത്. 2007 ഓഗസ്റ്റ് 4-നാണ്‌ ഈ സമരം ആരംഭിച്ചത്.  കുടിൽ കെട്ടി താമസിച്ചവരെ വി.എസ്സ്  അച്യുതാനാന്ദൻ റബ്ബർ കള്ളന്മാർ എന്ന് വിളിച്ചത്‌ വിവാദമായിരുന്നു. കൃഷിയോഗ്യമായ ഭൂമി അനുവദിച്ചു കിട്ടാനായി ഭൂരഹിതരായ അയ്യായിരത്തോളം ആളുകൾ 2007 മുതല്‍ തുടങ്ങിയ കുടില്‍ കെട്ടി സമരം നയിച്ചത് ളാഹ ഗോപാലന്‍ ആയിരുന്നു . ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന പാട്ട കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും പിടിച്ചെടുത്ത് കുടില്‍ കെട്ടാന്‍ ഭൂമിയ്ക്കു വേണ്ടി സമരം ചെയ്തവരോട്  ളാഹ ഗോപാലന്‍ അന്ന് ആഹ്വാനം ചെയ്തു . 

കോന്നി വാര്‍ത്ത ഡോട്ട് കോം : 2007 ആഗസ്റ്റ് നാലിന് അർദ്ധരാത്രിയിൽ കോന്നി ചെങ്ങറ ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന കുറുമ്പറ്റി ഡിവിഷനിൽ സാധു ജന വിമോചന സംയുക്ത വേദിയിലെ നൂറോളം പ്രവര്‍ത്തകര്‍ കടന്നു കയറി കുടിലുകള്‍ കെട്ടിയതോടെ മറ്റൊരു കുടില്‍ കെട്ടി ഭൂസമരം തുടങ്ങി .അത് വളര്‍ന്ന് ചെങ്ങറ ഭൂസമരമായി . അതിനും മുന്നേ പ്ലാന്‍റേഷന്‍ കോപ്പറേഷന്‍ വകയായുള്ള ചന്ദന പള്ളി ഡിവിഷന്‍ ഭാഗമായുള്ള എഴുമണില്‍ 2006 ല്‍ കുടില്‍ കെട്ടി സമരം നടന്നു . അന്നും അതിന്‍റെ നേതാവായി ഒരാള്‍ മാത്രം മെല്ലിച്ച ഒരാള്‍ പേര് ളാഹ ഗോപാലന്‍ . സഹ പ്രവര്‍ത്തകരുടെ ഗോപാലന്‍ സാര്‍ .

ഭൂസമര ചരിത്രത്തില്‍ രാജ്യ ശ്രദ്ധ ആകര്‍ഷിച്ച സമരത്തിന് അന്ന് തുടക്കം കുറിച്ചു . രണ്ടു മാസം നീണ്ടു നിന്ന എഴുമണിലെ സമരം താല്‍കാലികമായി അവസാനിപ്പിച്ചു . ജില്ലാ കളക്ടറുമായി ഉണ്ടായ ധാരണ പ്രകാരം ഭൂമിയില്ലാത്ത സാധുക്കളുടെ കണക്കുകള്‍ എടുത്തു ഉചിതമായ ഭൂമി കണ്ടെത്തി നല്‍കാം എന്നായിരുന്നു സര്‍ക്കാരിന്‍റെ വാക്കാല്‍ ഉള്ള ഉടമ്പടി . എന്നാല്‍ സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല . സര്‍ക്കാര്‍ വാക്ക് പാലിക്കണം എന്നു ആവശ്യം ഉന്നയിച്ച് സാധു ജന വിമോചന സംയുക്ത വേദി വീണ്ടും സമരം തുടങ്ങി .

 

 

വാഹന പ്രചാരണ ജാഥ .ജാഥ കോന്നിയില്‍ വൈകീട്ട് എത്തിയപ്പോള്‍ തിരഞ്ഞെടുത്ത മുന്നണി പോരാളികളായ 100 ആളുകള്‍ ചെങ്ങറ ലഷ്യമാക്കി നടന്നു . കയ്യില്‍ ഒരു ടാര്‍പ്പായും ഒരു പിടി കയറും മാത്രം . അന്ന് രാത്രി 11 മണിയോട് കൂടി കുറുമ്പറ്റി ഡിവിഷനിൽഎത്തിയ പ്രവര്‍ത്തകര്‍ ഏതാനും കുടിലുകള്‍ കെട്ടി . ടാപ്പിങ് തൊഴിലാളികള്‍ കല്ലുകള്‍ വെച്ചു എരിഞ്ഞതോടെ സമര സമിതിയിലെ നിരവധി ആളുകള്‍ക്ക് കണ്ണില്‍ പരിക്ക് പറ്റി . കോന്നിയിലെ ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ അവിടെ എത്തിയിരുന്നു .മാധ്യമ പ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ പരിക്ക് പറ്റി .

പത്തനംതിട്ട നിന്നും പോലീസ് വെളുപ്പിനെ 3 മണിയോട് സ്ഥലത്തു എത്തി . ഈ സമയം കൊണ്ട് സ്ത്രീകളും കുട്ടികളും ചേര്‍ന്നുള്ള സംഘം മറ്റൊരു വഴിയിലൂടെ എത്തി കുടിലുകള്‍ കെട്ടി . കുടിലുകള്‍ പൊളിക്കാനും സമരക്കാരെ ആക്രമിക്കാനും ചെങ്ങറയിലെ ടാപ്പിങ് തൊഴിലാളികള്‍ അണി നിരന്നു . തൊഴിലാളി നേതാക്കളും ഹാരിസണ്‍ പക്ഷത്തു നിന്നതോടെ ചെങ്ങറ സംഘര്‍ഷ ഭൂമിയായി . കുറുമ്പറ്റി ഡിവിഷനിൽ നിന്നാല്‍ സമരം വിജയിക്കില്ല എന്നു കണ്ട നേതാവ് ളാഹ ഗോപാലന്‍ മറ്റൊരു സ്ഥലം കണ്ടെത്തി .അതാണ് ചെങ്ങറ ഡിവിഷന്‍ . അവിടേയ്ക്ക് മുഴുവന്‍ കുടിലുകളും ഒരു ദിവസം കൊണ്ട് മാറ്റി . അവിടെ അന്ന് തുടങ്ങിയ സമരം ഇന്നും തുടരുന്നു .

 

 

ആക്രമിച്ചാല്‍ ആത്മാഹൂതി ചെയ്യുവാന്‍ സ്ത്രീകള്‍ കന്നാസുകളില്‍ മണ്ണെണ്ണയും പിടിച്ച് കൊണ്ട് നിന്നു .ചെറുപ്പകാര്‍ മരത്തിന് മുകളില്‍ കയറി കുരുക്കിട്ട് ആതാമഹത്യ ചെയ്യാന്‍ തയാറായി . ആക്രമണത്തെ അതിജീവിച്ചു കൊണ്ട് ചെങ്ങറ സമരം ഇന്നും ഇവിടെ നടക്കുന്നു .
സര്‍ക്കാര്‍ നല്‍കിയ വാക്കുകള്‍ ഇന്നും പൂര്‍ത്തിയാക്കിയില്ല , കുടിലുകള്‍ക്ക് പകരം സ്ഥിരം വീടുകള്‍ ഉണ്ടായി . ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് ഇന്ന് അന്തരിച്ച ളാഹ ഗോപാലന്‍ ആയിരുന്നു .

ളാഹ ഗോപാലന് അനുശോചനം

ഭൂസമരത്തിനൊപ്പം പരിസ്ഥിതി സമരങ്ങൾക്ക് ദിശാബോധം നൽകുകയും സാമൂഹിക നീതിക്കു വേണ്ടി ശബ്ദമുയർത്തുകയും ചെയ്ത നേതാവായിരുന്നു ളാഹ ഗോപാലനെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ പറഞ്ഞു.
പരിസ്ഥിതി സമര പോരാട്ടങ്ങൾക്ക് ളാഹ ഗോപാലൻ്റെ വേർപാട് തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!