സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതി: കോന്നി എം എല്‍ എ രാജി വെക്കണം

സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതി: കോന്നി എം എല്‍ എ രാജി വെക്കണം : ബി ജെ പി പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വി എ സൂരജ്

കോന്നി വാര്‍ത്ത   ഡോട്ട് കോം : സീതത്തോട്  സർവീസ് സഹകരണ ബാങ്കിലെ അഴിമതിയെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ മാത്യകാപരമായി ശിക്ഷിക്കണം എന്ന് ബി ജെ പി പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വി എ സൂരജ് ആവശ്യപ്പെട്ടു .

ഭരണകക്ഷി എം.എൽ.എയായ ജനീഷ് കുമാറിന് എതിരെയാണ് മുഴുവൻ തെളിവുകളും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത് , ഭരണ സമിതി സെക്രട്ടറി കെ.യു.ജോസ് തന്നെ എം.എൽ.എയ്ക്ക് ഇതിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്, ഈ സാഹചര്യത്തിൽ ഇതും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ് എന്നും സൂരജ് ആവശ്യപ്പെട്ടു .

ജനീഷ് കുമാര്‍ കോന്നിയുടെ എം.എൽ.എ സ്ഥാനം രാജിവെച്ച് മാതൃക കാണിക്കണം . ജില്ലയിലെ മുഴുവൻ എല്‍ ഡി എഫ് ഭരിക്കുന്ന സഹകരണസംഘങ്ങളുടെയും അഴിമതി അന്വേഷിക്കേണ്ടതാണ്, വ്യാപകമായ തട്ടിപ്പാണ് പല സഹകരണ സംഘങ്ങളിലും നടക്കുന്നത് ഇത് അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ തയ്യാറാകണം അല്ലാത്ത പക്ഷം ശക്തമായ സമരത്തിന് ബി ജെ പി നേതൃത്വം നൽകുമെന്നും വി.എ.സൂരജ് അറിയിച്ചു

error: Content is protected !!