സീതത്തോട് സഹകരണ സംഘം തട്ടിപ്പ് : കോന്നി എം എല്‍ എ രാജി വെക്കണം : കോൺഗ്രസ് കമ്മിറ്റികള്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് സർവീസ് സഹകരണ സംഘം തട്ടിപ്പിന് നേതൃത്വം നൽകിയെന്ന ബാങ്ക് സെക്രട്ടറിയുടെ പരാതിയിന്മേൽ ജനീഷ് കുമാർ എംഎൽഎക്കെതിരെ കേസെടുക്കുകയും എംഎൽഎ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ ധർണയും നടത്തി .

ഡി .സി .സി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് റോജി എബ്രഹാമിൻ്റെ അധ്യക്ഷതയിൽ എസ് സന്തോഷ് കുമാർ, അജോമോൻ ,അബ്ദുൽ മുത്തലിഫ്, രാജീവ് മള്ളൂർ, ഐവാൻ വകയാർ , ശ്യാം എസ് കോന്നി ,മോഹൻകുമാർ, ഫൈസൽ പി എച്ച് ,ഷിജു അറപ്പുരയിൽ ,തോമസ് കാലയിൽ ,ജുബിൻ ചാക്കോ ,റല്ലു പി രാജൻ ,നിഖിൽ നാഥ്, പ്രകാശ് പേരങ്ങാട്ട് എന്നിവർ പ്രസംഹിച്ചു

അരുവാപ്പുലം മണ്ഡലം കോൺഗ്രസ് കമ്മറ്റി സമരപരിപാടി

സീതത്തോട് സഹകരണബാങ്ക് അഴിമതിയിൽ കോന്നി എം എല്‍ എ . ജനീഷ്കുമാറിന്റെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അരുവാപ്പുലം മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ സമരപരിപാടി ജില്ലാ പഞ്ചായത്ത്‌ അംഗം അജോമോൻ ഉത്ഘാടനം ചെയ്തു.

ജി. ശ്രീകുമാർ, ആർ. ദേവകുമാർ, കടക്കൽ പ്രകാശ്, വി. എം. ചെറിയാൻ, സുജാത മോഹൻ, അജോയി ഫിലിപ്പ്, ഷാജിമോൻ സന്തോഷ് കുമാർ നിതിൻ അമ്പിളി സുരേഷ് സ്മിത സന്തോഷ് ബിനു രാജഗോപാലൻ നായർ ബാബു എസ് നായർ കെ കെ വർഗ്ഗീസ് ജോയി തോമസ് ബാബു കോട്ടപ്പുറം എം എൻ സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!