റാന്നിയുടെ സമഗ്ര വികസനം ചര്‍ച്ച ചെയ്ത് ബ്ലോക്ക് വികസന സദസ്

 

റാന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളുടെ സമഗ്രവികസനം ചര്‍ച്ച ചെയ്ത് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ബ്ലോക്ക് വികസന സദസ്. റാന്നി താലൂക്ക് ആശുപത്രിയുടെ വികസനം, സിഎച്ച്‌സികളിലേയും പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും അടിസ്ഥാനസൗകര്യ വികസനവും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കലും, മാലിന്യ സംസ്‌കരണത്തിന് കൂട്ടായ പദ്ധതി, ടൂറിസം പദ്ധതികള്‍, അങ്കണവാടികളുടെ നവീകരണം, വിദ്യാഭ്യാസ മേഖല മെച്ചപെടുത്തല്‍, കുടിവെള്ള ക്ഷാമത്തിന് പരിഹാരം, പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങി റാന്നി നിയോജകമണ്ഡലത്തില്‍ ആവശ്യമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം യോഗത്തില്‍ ചര്‍ച്ചയായി.
കാട്ടു മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും കാര്‍ഷികവിളകളെ സംരക്ഷിക്കുന്നതിനുവേണ്ടി കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം കൂട്ടായ ചര്‍ച്ചയിലൂടെ നടപ്പാക്കാനും തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി അധ്യക്ഷനായി.

error: Content is protected !!