കെ എസ്സ് ആര്‍ ടി സിയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കണം: കെ എസ്സ് റ്റി എംപ്ലോയീസ് സംഘ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം :കെ എസ് ആര്‍ ടി സിയില്‍ യിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്കെ എസ്സ് റ്റി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ ഡിപ്പോകളിൽ നടത്തിവരുന്ന ഉപവാസ സമരം കോന്നിയിൽ നടന്നു .

എല്ലാ ദുരന്തമുഖങ്ങളിലും ആവശ്യ സർവ്വീസ് എന്ന പേരിൽ കെ എസ് ആര്‍ ടി സി ജീവനക്കാരെ പണിയെടുപ്പിക്കുന്ന സർക്കാർ ജീവനക്കാരക്ക വേതനവും ആനകൂല്യങ്ങളും നൽകുന്നതിൽ അങ്ങയറ്റം വിവേചനം തുടരുകയാണന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്ത ബി എം എസ്സ് ജില്ലാ ജോ: സെക്രട്ടറിസി കെ സുരേഷ് പറഞ്ഞു.നഷ്ടത്തിന്റെ പേര് പറഞ്ഞ് ശമ്പള പരിഷ്കരണം മുടക്കുമ്പോൾ അതിനെകാൾ നഷ്ടത്തിലുളള മറ്റ് വകുപ്പുകളില്‍ വേതന പരിഷ്കരണം നടപ്പിലാക്കാൻ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു .ബി എം എസ്സ് ജില്ലാ പ്രസിഡന്റ് എം കെ അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി

 

എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി ബിനീഷ് ,ജില്ലാ സെക്രട്ടറി എം കെ പ്രമോദ്,എന്‍ ജി ഒ സംഘ് ജില്ലാ ട്രഷറർ എസ്.ഗിരീഷ്. സി സുരേഷ്, കെ ജി ഒ സംഘ് ജില്ലാ പ്രസിഡന്റ്‌ കണ്ണൻ,ബി എം എസ്സ് ജില്ലാ വൈസ് പ്രസിഡന്റ്‌ പി എസ്സ് ശശി,യൂണിറ്റ് പ്രസിഡന്റ്‌ സി എ ഗോപാലകൃഷ്ണൻ, സെക്രട്ടറി ജി സതീഷ് കുമാർ, ട്രഷറർ ജി. രാജേഷ് കുമാർ, വൈസ് പ്രസിഡന്റ് സി. ബിനു, വനിത അംഗങ്ങൾ ആയ ജി. ബിന്ദു, ജി. ബി. രജനി, അഞ്ജു രാജ്, രശ്മി രാജ് എന്നിവർ സംസാരിച്ചു.

error: Content is protected !!