കേരള ശാസ്ത്ര സാഹിത്യ പരിഷത് കല്ലേലിത്തോട്ടം യൂണിറ്റ് രൂപീകരിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ശാസ്ത്ര സാഹിത്യ പരിഷത് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോന്നി കല്ലേലിത്തോട്ടം യൂണിറ്റ് രൂപീകരണ യോഗവും കുടുംബ സംഗമവും നടത്തി. കല്ലേലിത്തോട്ടം സ്റ്റാഫ് ക്ലബ്ബ് ഹാളിൽ നടന്ന സംഗമം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗം പി. സിന്ധു അദ്ധ്യക്ഷത വഹിച്ചു. പരിഷത് ജില്ലാ പ്രസിഡന്റ് വി.എൻ. അനിൽ മുഖ്യപ്രഭാഷണം നടത്തി. സലിൽ വയലാത്തല, ആയുഷ് അജയ്, ഡോ. ബിനു പ്രകാശ് എന്നിവർ സംസാരിച്ചു. അജ്മിബദർ (പ്രസിഡന്റ്), അഭയ് (വൈസ് പ്രസിഡന്റ് ) മിസിരിയ നൗഷാദ് (സെക്രട്ടറി) മുഹമ്മദ് ഷംനാദ് (ജോ.സെക്രട്ടറി) തുടങ്ങി 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

error: Content is protected !!