റാന്നി താലൂക്കില്‍ ആറ് കൈവശ കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി താലൂക്ക് പട്ടയ വിതരണം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിലെ ആറ് കൈവശ കര്‍ഷകര്‍ക്കാണ് പട്ടയം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം, ഇലന്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഇന്ദിരാദേവി, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു റെജി, ശോഭ ചാര്‍ളി, അനിത അനില്‍കുമാര്‍, ലതാ മോഹന്‍, തഹസില്‍ദാര്‍മാരായ കെ. നവീന്‍ ബാബു, എം.ടി. ജയിംസ്, എല്‍എ തഹസില്‍ദാര്‍ എം.കെ. അജികുമാര്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!