സാമൂഹിക പ്രവര്‍ത്തക ഡോ എം എസ് സുനിലിന്‍റെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും നാരീശക്തി പുരസ്കാര ജേതാവുമായ ഡോ എം എസ് സുനിലിന്‍റെ പേരില്‍ ഫേസ് ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഐഡി നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം . വ്യാജ പ്രൊഫലില്‍ ഐ ഡി ശ്രദ്ധയില്‍പ്പെട്ട എം എസ് സുനില്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നു . മുകേഷ് ശര്‍മ്മ എന്ന പേരില്‍ എം എസ് സുനിലിന്‍റെ ചിത്രവും മറ്റും നല്‍കിയാണ് വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചിരിക്കുന്നത്

പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ലോക ശ്രദ്ധ നേടിയ സാമൂഹിക പ്രവര്‍ത്തകയാണ് പത്തനംതിട്ട കൃപയില്‍ ഡോ എം എസ് സുനില്‍ . വീടിന്‍റെ ചിത്രവും തന്‍റെ ചിത്രവും ചേര്‍ത്ത് വ്യാജ ഫേസ് ബുക്ക് ഐഡി കണ്ടതോടെ ഡോ എം എസ് സുനില്‍ പോലീസില്‍ ഉടന്‍ പരാതി നല്‍കുകയും വ്യാജ ഐ ഡി നിര്‍മ്മിച്ച ആള്‍ക്ക് എതിരെ മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കോന്നി വാര്‍ത്ത ഡോട്ട് കോമിനോടു പറഞ്ഞു .ഈ വ്യാജ ഐ ഡി യില്‍ നിന്നും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെസ്സെജുകള്‍ ലഭിച്ചാല്‍ പണം നല്‍കരുത് എന്നും എം എസ് സുനില്‍ അഭ്യര്‍ഥിച്ചു. ഫേസ് ബുക്ക് അധികാരികള്‍ക്കും പരാതി നല്‍കി

error: Content is protected !!