പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍(സെപ്റ്റംബര്‍ 18 വരെ)

പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 ( പനത്തുമുരുപ്പേല്‍ പടി മുതല്‍ പറക്കരപ്പടി വരെ), ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 ( ഇലവുങ്കല്‍ പള്ളി, തടത്തില്‍ പുരയിടം ഭാഗം), വാര്‍ഡ് 03 (കാരിക്കാമല കോളനി, വെങ്ങലത്തു കുന്ന് ഭാഗം), വാര്‍ഡ് 07 ( ചക്കാലക്കുന്ന്, ചെട്ടിമുക്ക് ഭാഗം ദീര്‍ഘിപ്പിക്കുന്നു), വാര്‍ഡ് 11 ( ചാരും കുഴി, കുന്തല്ലൂര്‍ കുന്ന്, പാതിക്കാട് റോഡ്, പെരുംപെട്ടിമണ്‍ ഭാഗം), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, 03, 04, 08, 11, 12, 13 പൂര്‍ണമായും) എന്നീ പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ 12 മുതല്‍ 18 വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്ത പക്ഷം മറ്റൊരു ഉത്തരവ് കൂടാതെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 18ന് അവസാനിക്കും.

error: Content is protected !!