കോന്നി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് വാര്‍ഡാക്കണം

കോന്നി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് വാര്‍ഡാക്കണം

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ കോന്നി മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തി പൂര്‍ണ്ണമായും കോവിഡ് വാര്‍ഡാക്കണം.

 

കോന്നിയുടെ സമീപ പഞ്ചായത്തുകളില്‍ നിരവധി വാര്‍ഡുകളില്‍ ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തി . കോന്നി മൂന്നു വാര്‍ഡ് , തണ്ണിത്തോട് 10 വാര്‍ഡ് പ്രമാടം 10വാര്‍ഡ് അരുവാപ്പുലം 6 വാര്‍ഡ് തുടങ്ങി ജില്ലയിലെ മിക്ക പഞ്ചായത്തിലും വാര്‍ഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി .സമ്പര്‍ക്കത്തിലൂടെ ആണ് മിക്കവര്‍ക്കും രോഗം പകരുന്നത് .

രോഗികളുടെ എണ്ണം കൂടിയാല്‍ കോന്നി മെഡിക്കല്‍ കോളേജ് കോവിഡ് വാര്‍ഡാക്കും എന്നു മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി തന്നെ പറഞ്ഞിരുന്നു . ഏറെ അടിസ്ഥാന സൌകര്യം ഉള്ള കോന്നി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് രോഗികളെ കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന നിലയില്‍ ഉള്ളത് ആണ് .

ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രമായി കോന്നി മെഡിക്കല്‍ കോളേജ് മാറ്റിയെടുക്കാന്‍ കഴിയും .മികച്ച ചികില്‍സയും ഉറപ്പ് വരുത്താം . ആധുനിക മെഡിക്കല്‍ സംവിധാനങ്ങള്‍ എല്ലാം ക്രമീകരിക്കാന്‍ കഴിയുന്ന മുറികള്‍ ഇവിടെ ഉണ്ട് . ഒരേ സമയം 200 രോഗികളെ വരെ ചികില്‍സിക്കാന്‍ കഴിയുന്ന തരത്തില്‍ മുറികള്‍ ഉണ്ട് .
കോന്നി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് വാര്‍ഡാക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ കൂടിയാലോചിക്കണം . ജില്ലയില്‍ ഇത്രയും സൌകര്യം ഉള്ള ആതുരാലയം വേറെ ഇല്ല .

error: Content is protected !!