Trending Now

ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : ന്യൂസിലൻഡില്‍ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : ന്യൂസിലൻഡില്‍ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഒരാൾക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ രാജ്യത്ത് സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ വർഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലൻഡിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. കോവിഡിന്റെ ഡെൽറ്റ വകഭേദമാണ് ഇതെന്നാണ് സൂചനയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ന്യൂസീലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്‌ലൻഡിലാണ് 58 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ വാക്‌സിൻ എടുത്തിരുന്നില്ല. രോഗി യാത്ര ചെയ്തതായി കരുതപ്പെടുന്ന ഓക്‌ലൻഡ്, കോറോമാൻഡൽ പെനിൻസുല എന്നിവിടങ്ങളിൽ ഒരാഴ്ച അതിശക്തമായ നിയന്ത്രണങ്ങളോടുകൂടിലുള്ള ലോക്ഡൗണ്‍ ആയിരിക്കും.ചൊവ്വാഴ്ച രാത്രി 11.59 മുതൽ മൂന്നു ദിവസം രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളായിരിക്കുമെന്നും ജനങ്ങൾ പൂർണമായി വീടിനകത്ത് കഴിയണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു .

New Zealand announces it’s locking down the entire country … over one Covid case

New Zealand’s Prime Minister Jacinda Ardern has announced a nationwide lockdown after the country confirmed one coronavirus case — the first locally transmitted Covid-19 case in the community since February.

Ardern told a press conference Tuesday authorities were assuming it was the contagious Delta variant, although genome sequencing is still underway.An unvaccinated 58-year-old man in the country’s largest city Auckland tested positive for the virus.

The man had traveled to other parts of the country, and had obvious link to the border, Director General of Health Ashley Bloomfield said Tuesday.
New Zealand will be under the strictest level lockdown level for the next three days starting from 11:59 p.m. Tuesday, local time, Ardern said. Under level four lockdown, everyone must stay home and businesses are closed aside for essential services such as supermarkets and pharmacies.

error: Content is protected !!