സഹകരണ ഓണം വിപണി : പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നടന്നു

സഹകരണ ഓണം വിപണി : പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നടന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ സഹകരണ സംഘങ്ങള്‍ വഴി ആഗസ്ത് 11 മുതല്‍ ആരംഭിച്ച സഹകരണ ഓണം വിപണിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കുമ്പഴ സര്‍വീസ് സഹകരണ ബാങ്കില്‍ വെച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു . ബാങ്ക് പ്രസിഡണ്ട് വിജയകുമാരന്‍ അധ്യക്ഷത വഹിച്ചു.

 

ജില്ലാ ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍ )എം ജി പ്രമീള ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു . കണ്‍സ്യൂമര്‍ ഫെഡ് റീജയണല്‍ മാനേജര്‍ ബിന്ദു പി നായര്‍ , കോഴഞ്ചേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജെറി ഈശോ ഉമ്മന്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍ സഹകാരികള്‍ എന്നിവര്‍ കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് പങ്കെടുത്തു

error: Content is protected !!