അരുവാപ്പുലം പഞ്ചായത്തിന് എതിരെ യു ഡി എഫ് ജനപ്രതിനിധികൾ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിക്കും 

അരുവാപ്പുലം പഞ്ചായത്തിന് എതിരെ യു ഡി എഫ് ജനപ്രതിനിധികൾ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിക്കും 

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ ഇന്ന് (30.07.21) വിളിച്ചു ചേർത്ത അടിയന്തിര കമ്മറ്റിയിൽ തെരുവ് വിളക്ക് പ്രകാശിക്കാത്തതുമായി ബന്ധപ്പെട്ട് തര്‍ക്കം . വാർഡ് പത്തിനെ പ്രതിനിധീകരിക്കുന്ന ബാബു.എസ്. നായർ തെരുവ് വിളക്ക് പ്രകാശിക്കാത്തതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് സഭാ നടപടികൾക്ക് ചേരാത്ത വിധം മറുപടി പറഞ്ഞതിനെ തുടർന്നുള്ള ബഹളത്തെ തുടർന്ന് പഞ്ചായത്ത് കമ്മറ്റി അവസാനിപ്പിക്കാതെ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതായി ആരോപണം .

പഞ്ചായത്ത് പ്രസിഡന്റിന്റെ ഈ നടപടി സഭയിലെ മറ്റ് അംഗങ്ങളെയും ജനങ്ങളെയും അവഹേളിക്കുന്നതിന് തുല്യമാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ പദവിക്ക് ചേരാത്തതും ധിക്കാരപരവുമായ ഈ നടപടിയിൽ പ്രതിക്ഷേധിച്ചും അടിയന്തിരമായി തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും ഭരണ സ്തംഭനത്തിനെതിരായും ആഗസ്റ്റ് 2 തിങ്കൾ രാവിലെ 10.30 ന് ത്രിതല യു ഡി എഫ് ജനപ്രതിനിധികൾ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ഓഫീസ് പടിക്കൽ കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് പ്രതിക്ഷേധ ധർണ്ണ നടത്തുമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഗ്രാമ പഞ്ചായത്ത് അംഗം ജി.ശ്രീകുമാർ അറിയിച്ചു.

error: Content is protected !!