ഡോ. എം. എസ്. സുനിലിന്റെ 209-ാമത് സ്നേഹ ഭവനം വിദ്യാർത്ഥിനിയ്ക്ക്

ഡോ. എം. എസ്. സുനിലിന്റെ 209-ാമത് സ്നേഹ ഭവനം വിദ്യാർത്ഥിനിയ്ക്ക്

അനില്‍കുമാര്‍ ചെറുകോല്‍ @കോന്നി വാര്‍ത്ത

കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹിക പ്രവർത്തക ഡോ. എം. എസ് സുനിൽ സ്വന്തമായി ഭവനം ഇല്ലാത്ത ആലംബഹീനർക്ക് പണിത് നൽകുന്ന 209-ാമത്തെ സ്നേഹ ഭവനം പട്ടാഴി വടക്ക് മെതുകുമ്മേൽ രാജേഷ് ഭവനത്തിൽ വിദ്യാർഥിനിയായ രാധികക്കും കുടുംബത്തിനുമായി വിദേശ മലയാളിയായ സിജി ജോസഫിനെ സഹായത്താൽ നിർമ്മിച്ചു നൽകി.

വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും പ്രശസ്ത സിനിമാ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് നിർവഹിച്ചു.. വർഷങ്ങളായി അടച്ചുറപ്പില്ലാത്ത തകർന്നു വീഴാറായ ഓലമേഞ്ഞ കുടിലിനുള്ളിൽ യാതൊരു സുരക്ഷിതത്വവുമില്ലാതെ കഴിയുകയായിരുന്നു രാധികയും സഹോദരങ്ങളും മാതാപിതാക്കളും അടങ്ങിയ അഞ്ചംഗ കുടുംബം.

ഇവരുടെ ദയനീയ അവസ്ഥ കാണുവാനിടയായ ടീച്ചർ വിദേശ മലയാളിയായ സിജി ജോസഫ് നൽകിയ നാലു ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറി യും സിറ്റൗട്ടും അടങ്ങിയ 650sq. ft വലിപ്പമുള്ള വീട് പണിത് നൽകുകയായിരുന്നു.. ചടങ്ങിൽ വാർഡ് മെമ്പർ മധുക്കുട്ടൻ, ജോയി ഡേവിഡ് (അസി. എഞ്ചിനീയർ, കെ. എസ്. ഇ. ബി ),കെ.പി. ജയലാൽ., സന്തോഷ്. എം. സാം., സജി കുമാർ പി.വി., ലിൻസി വർഗീസ്., ബീന. കെ., മീവൽ എന്നിവർ സംസാരിച്ചു .

error: Content is protected !!