ഓൺലൈൻ പഠന സഹായവുമായി ടീം ഗോൾഡൻ ബോയ്സ്

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന്റെ ദുരിതക്കാലത്ത് ഓണ്‍ലൈന്‍ പഠനസഹായ രംഗത്ത് ഈ വര്‍ഷവും ഗോള്‍ഡന്‍ ബോയ്സ് ചാരിറ്റബിള്‍ സംഘം സഹായമെത്തിച്ചു നൽകി. സുമനസുകളുടെ സഹായത്തോടെ പഠനത്തില്‍ മികച്ചുനില്‍ക്കുന്ന അർഹരായ അഞ്ച് കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകൾ വിതരണം ചെയ്തു. കഴിഞ്ഞ പഠനകാലയളവില്‍ ഇരുപതിലേറെ ടി.വിയും അഞ്ച് സ്മാര്‍ട്ട് ഫോണുകളും ട്രസ്റ്റ് കൈമാറിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് രക്ഷാധികാരി മേരി എസ് കരോളിൻ പ്രസിഡന്റ് റോബിന്‍ കാരവള്ളില്‍, സെക്രട്ടറി ബിനു കെ എസ്, പ്രവാസി കോഡിനേറ്റര്‍ രാജേഷ് പേരങ്ങാട്ട്, ബൈജു പേരങ്ങാട്ട്, സിജോ ജോസഫ്, ആഷാ ഷാജി, അജിത് എം കെ, അജു അരികിനേത്ത്,വിഷ്ണു പി.വി, ജിബി വർഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

പുതിയ ഭരണസമതിയുടെ ആദ്യ പ്രവര്‍ത്തനമാണ് നിലവില്‍ നീരിക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ നല്‍കുന്ന “കൂടെയുണ്ട്” പദ്ധതിയും വിദ്യാഭ്യാസ സഹായ പദ്ധതി “ചിറകും”, ചികില്‍സ സഹായ പദ്ധതി “തണലും” ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടക്കുന്നു. തൈപ്പറമ്പിൽ കൺസ്ട്രക്ഷൻസ്, കുട്ടീസ് റെസിഡൻസി, സാലി ജോർജ്, ഗ്രീൻ ലാൻഡ് ഇന്റർനാഷണൽ, അൻഷാജ്, പ്രവാസികൾ, സുഹൃത്തുക്കൾ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടന്നത്.

error: Content is protected !!