പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (വലിയപറമ്പില്‍ പഞ്ചേരിമല്ലില്‍പടി ഭാഗം),വാര്‍ഡ് 6 (മലയില്‍തോപ്പില്‍ കോളനി ഭാഗം),വാര്‍ഡ് 10 (അച്ചവേലില്‍ ഭാഗം), കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, 8, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (പാറക്കല്‍ മേലേതില്‍ ഭാഗം മുതല്‍ പ്രിയദര്‍ശിനി കോളനി വരെ ഭാഗങ്ങള്‍) പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, 8, 15, 18 (ദീര്‍ഘിപ്പിക്കുന്നു) വാര്‍ഡ് 16 എന്നീ പ്രദേശങ്ങളില്‍ 17 മുതല്‍ 24 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നത് കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചത്.
മേല്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ 24 ന് അവസാനിക്കും.

error: Content is protected !!