Trending Now

തോണിക്കടവ് – കരിയാത്തന്‍പാറ ടൂറിസം കേന്ദ്രത്തില്‍ നിയമനം

തോണിക്കടവ് – കരിയാത്തന്‍പാറ ടൂറിസം കേന്ദ്രത്തില്‍ നിയമനം

തസ്തിക: ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ്, വാച്ച് മാന്‍,ഗാര്‍ഡനര്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കോഴിക്കോട് ജില്ലയിലെ തോണിക്കടവ് – കരിയാത്തന്‍പാറ പ്രദേശത്ത് സന്ദര്‍ശകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍ : ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ് (1) ബി.കോം (പ്രായം 21-35), വാച്ച് മാന്‍ (3) എക്സ് സര്‍വ്വീസ് മാന്‍ (35- 62), ഗാര്‍ഡനര്‍ (1) എതെങ്കിലും അംഗീകൃത യൂണിവേഴ്സ്റ്റിയില്‍ നിന്നും ലഭിച്ച ആറ് മാസത്തില്‍ കുറയാത്ത ഗാര്‍ഡനിംഗ് കേഴ്സ് സര്‍ട്ടിഫിക്കറ്റ് (18-35).

ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫിന്റെ ദിവസവേതന നിരക്ക് 755 രൂപയും വാച്ച്മാന്‍, ഗാര്‍ഡനര്‍ തസ്തികകളില്‍ 675 രൂപയുമാണ്. അപേക്ഷ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 19 നകം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ.വൈ.ഐ.വി ഡിവിഷന്‍ ഓഫീസ്, പേരാമ്പ്ര – 673525 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ വേതനം ആറ് മാസത്തിനുശേഷം മാത്രമേ കുടിശ്ശിക തീര്‍ത്തു വിതരണം ചെയ്തു തുടങ്ങുകയുളളൂവെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!