കോന്നി തടി ഡിപ്പോ പരിസരത്തെ കാട് വെട്ടി വൃത്തിയാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാരിന്റെ പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലുള്ള കടയ്ക്കാമണ്‍, കോന്നി തടി ഡിപ്പോകളിലെ പരിസരം കാട് വെട്ടി വൃത്തിയാക്കുന്നതിന് (വീഡിംഗ് ജോലി) കരാറെടുത്ത് ചെയ്തു തീര്‍ക്കുന്നതിനായി താല്‍പര്യമുള്ള യോഗ്യരായ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു.

ടെന്‍ഡര്‍ ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച സീല്‍ ചെയ്ത ടെന്‍ഡറുകള്‍ പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ ജൂലൈ 16 ന് പകല്‍ മൂന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0475 2222617.

error: Content is protected !!