Trending Now

ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, പ്രോഗ്രാം മാനേജര്‍ ഒഴിവ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ലൈഫ് മിഷന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ഒഴിവുള്ള ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്ര വ്യവസ്ഥയിലും സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തിലും നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകള്‍ ഈ മാസം 14 ന് പകല്‍ മൂന്നിനകം തപാല്‍ മുഖേനയോ ഇ-മെയില്‍ ([email protected]) മുഖേനയോ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ നിന്നും www.llfemission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.

error: Content is protected !!