പ്രൊഫ. കെ.വി.തമ്പിയുടെ എട്ടാമത് അനുസ്മരണം സംഘടിപ്പിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കവിയും അദ്ധ്യാപകനും നടനുമായിരുന്ന പ്രൊഫ. കെ.വി.തമ്പിയുടെ എട്ടാമത് അനുസ്മരണം സംഘടിപ്പിച്ചു സിനിമ പ്രേക്ഷക കൂട്ടായ്മ സൂം മീറ്റിംഗിലൂടെയാണ് അനുസ്മരണം സംഘടിപ്പിച്ചത് .

സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി ചലച്ചിത്ര സാഹിത്യ, മാദ്ധ്യമ മേഖലയിലെ നിരവധി പേർ സംസാരിച്ചു.പ്രതിഭാ ശേഷിയുണ്ടായിട്ടും അവഗണിക്കപ്പെട്ടവർ സമൂഹത്തിലുണ്ടെന്നും തമ്പിമാഷിനെ പ്പോലെയുള്ളവർ അതിന് ഉദാഹരണമാണെന്നും ചലച്ചിത്ര സംവിധായകൻ ബ്ലസി പറഞ്ഞു.സിനിമ പ്രേക്ഷക കൂട്ടായ്മ കൺവീനർ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ഭരത് അവാർഡ് ജേതാവ് സംവിധായകൻ കവിയൂർ ശിവപ്രസാദ് , സംവിധായകരായ എം.എ. നിഷാദ്, കണ്ണൻ താമരക്കുളം, നടൻ കൈലാഷ്, ബുക്ക്മാർക്ക് സെക്രട്ടറി എ . ഗോകുലേന്ദ്രൻ, സാം ചെമ്പകത്തിൽ ,വിനോദ് ഇളകൊള്ളൂർ, കാതോലിക്കേറ്റ് കോളേജ് മലയാളം വകുപ്പ് മേധാവി ഡോ. അനു പടിയറ ,പി. സജീവ്, സുനീൽ മാമൻ കൊട്ടുപ്പള്ളിൽ, പാർവ്വതി ജഗീഷ് , പ്രീത് ജി. ചന്ദനപ്പള്ളി, ജ്യോഷ്വാ മാത്യൂ ,ജോജു ജോർജ്ജ് തോമസ് തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

error: Content is protected !!